എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ഫയാസ് പി.മോഹനനെ ജയിലില്‍ സന്ദര്‍ശിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
എഡിറ്റര്‍
Wednesday 29th January 2014 8:32am

faiz,-mohanan

കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫയാസ് സി.പി.ഐ.എം നേതാവ് പി.മോഹനനെ ജയിലിലെത്തി കണ്ടതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

സംഭാഷണമുറിയിലേക്ക് ഫയാസും പി.മോഹനനും പോകുന്നതും തിരിച്ചുവരുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

നേരത്തെ തന്നെ ടി.പിക്കേസിലെ പ്രതികളെ ഫയാസ് അറസ്റ്റിലാകുന്നതിന് രണ്ട് മാസം മുമ്പ് അറബിവേഷത്തിലെത്തി സന്ദര്‍ശിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു

ടി.പിക്കേസിലെ പ്രതികളായ പി.മോഹനന്‍, കൊടി സുനി, കിര്‍മാണി മനോജ്, ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി എന്നിവരെ ഫയാസ് ജയിലിലെത്തി സന്ദര്‍ശിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്.

കൊടിസുനിയെ കാണാനാണ് ജയിലില്‍ എത്തിയതെന്നായിരുന്നു ഫയാസ് അന്ന് പറഞ്ഞിരുന്നത്. പി.മോഹനനെ കണ്ടില്ലെന്നായിരുന്നു മോഹനനും സി.പി.ഐ.എം നേതാക്കളും പ്രതികരിച്ചിരുന്നത്.

അതിന് തീര്‍ത്തും വിരുദ്ധമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇതോടെ സി.പി.ഐ.എം കൂടുതല്‍ പ്രതിരോധത്തിലാഴുകയാണ്. 2013 ജൂണ്‍ എട്ടിനായിരുന്നു ഫയാസ് ജയില്‍ സന്ദര്‍ശിച്ചത്.

ടി.പിക്കേസിലെ പ്രതികളെ ഫൈസ് ജയിലില്‍ സന്ദര്‍ശിച്ച സംഭവത്തില്‍ വിശദ അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ ഡി.ജി.പി എ.ഡി.ജി.പി  ശങ്കര്‍റെഡ്ഡിക്ക് കത്തയച്ചിരുന്നു. ഇതിനിടെയാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നത്.

Advertisement