എഡിറ്റര്‍
എഡിറ്റര്‍
യാത്രക്കാരിയുടെ ബാഗില്‍ നിന്ന് തീയും പുകയും, വിമാനം വൈകി
എഡിറ്റര്‍
Monday 4th May 2015 9:29pm

plsin-01

ജിദ്ദ: യാത്രക്കാരിയുടെ ബാഗില്‍ തീപിടിക്കുന്ന മോശം ബാറ്ററി കണ്ടെത്തിയതിനെത്തുടര്‍ന്ന് വിമാനം വൈകി. സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 777-200 ഫ്‌ളൈറ്റ് നമ്പര്‍ എസ്.വി885 വിമാനമാണ് വൈകിയത്. ചൈനയിലെ ഗ്വാങ്‌ജോവില്‍ നിന്ന് റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലേക്കായിരുന്നു വിമാനം.

ബാറ്ററിയില്‍ നിന്ന് തീയും പുകയും വന്നതാണ് വിമാനം വൈകാന്‍ കാരണം. ഇതേത്തുര്‍ന്ന് യാത്രക്കാരെ മുഴുവന്‍ വിമാനത്തില്‍ നിന്ന് തിരിച്ചിറക്കേണ്ടിവന്നു. സീറ്റിനടയില്‍ നിന്നുള്ള ഒരു ബാഗില്‍ നിന്ന് തീയും പുകയും വരുന്നത് വിമാനം പുറപ്പെടുന്നതിന് തൊട്ട് മുമ്പ് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

ഉടന്‍ തന്നെ വിവരം ക്യാപ്റ്റനെ അറിയിച്ചെന്നും പിന്നീട് യാത്രക്കാരുടെ സുരക്ഷയ്ക്കായി അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് എല്ലാരെയും തിരിച്ചിറക്കിയതെന്നും അധികൃതര്‍ അറിയിച്ചു. എല്ലാ ബാഗുകളും തിരിച്ചിറക്കുകയും ഇത്തരത്തിലുള്ള വസ്തുക്കള്‍ ഒന്നും ഇല്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്തതിന് ശേഷമാണ് വിമാനം യാത്ര പുറപ്പെട്ടത്.

Advertisement