മുംബൈ: മാഗസീന്‍ കവര്‍ ചിത്രത്തില്‍ നഗ്നയായി പ്രത്യക്ഷപ്പെട്ട് പാക്കിസ്ഥാന്‍കാരുടെ കണ്ണിലെ കരടായി മാറിയ വീണാ മാലികിനെതിരെ ഇന്ത്യയിലെ മുസ്‌ലീംകളും രംഗത്ത്. ഇന്ത്യയില്‍ വീണക്കെതിരെ ഫത്‌വ്അ ഇറക്കിയിരിക്കുകയാണ്.

ഒരു ദേശീയ ചാനലില്‍ വിവാഹ പരിപാടിക്ക് കോണ്‍ട്രാക്ട് ഒപ്പുവയ്ക്കുകവഴി വിവാഹമെന്ന പരിശുദ്ധ സങ്കല്പത്തിന് വീണ കളങ്കം വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ദ ഓള്‍ ഇന്ത്യ മുസ് ലീം ത്യോഹാര്‍ കമ്മിറ്റി നടിക്കെതിരെ ഫത്‌വ്അ ഇറക്കിയത്. മാഗസീന്‍ കവറിലെ നടിയുടെ നഗ്നചിത്രവും ഇവരെ പ്രകോപിപ്പിച്ചിട്ടുണ്ട്.

ഭോപ്പാലിലെ ഓണ്‍ ഇന്ത്യ മുസ്‌ലീം ത്യോഹാര്‍ കമ്മിറ്റിയിലെ 70 അംഗങ്ങള്‍ക്കും നടിക്കെതിരായ പരാതികള്‍ നാനാഭാഗത്തുനിന്നും ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് ഫത്‌വ്അ ഇറക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

പാക്കിസ്ഥാനി നടിയുടെ ചെയ്തികള്‍ നമ്മുടെ കൗമാരക്കാര്‍ക്ക് പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക് മോശം സന്ദേശമാണ് നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടി എല്ലാ വിഭാഗക്കാരില്‍ നിന്നും ഞങ്ങള്‍ക്ക് പരാതി ലഭിച്ചുകൊണ്ടിരിക്കുകയാണ്. ‘ മജ്‌ലിസ് ഇ. സുഹ്‌റയുടെ ചെയര്‍മാന്‍ ഔസഫ് ഷഹ്മിരി ഖുറാന്‍ പറഞ്ഞു. ഈ പെണ്‍കുട്ടിയുടെ മോശം ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്. ടിവിയില്‍ ഇവര്‍ ഒരു സ്വയം വരം നടത്താന്‍ പോവുകയാണ്. നിക്കാഹ് കഴിക്കാന്‍ ഇസ് ലാമുകള്‍ക്ക് ചില രീതികളുണ്ട്. അവര്‍ ഒരിക്കലും സ്വയം വരം ചെയ്യാറാല്ലെന്നും പരാതിയില്‍ പറയുന്നു.

വീണയെ നേരിട്ട് കാണാന്‍ രണ്ടുദിവസം ഈ കമ്മിറ്റിയിലെ അംഗങ്ങള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കാണാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് എല്ലാവരും ഏകകണ്ഠമായി സാമൂഹ്യവിലക്ക് ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടുകയായിരുന്നു. വീണയുടെ ചിത്രങ്ങള്‍ കാണുന്നതും കമ്മിറ്റി വിലക്കിയിട്ടുണ്ട്.

Malayalam News

Kerala News In English