ദംഗല്‍ എന്ന ചിത്രത്തിന് പിന്നാലെയാണ് ഫാത്തിമ സന ഷെയ്ഖ് ആരാധകര്‍ക്കിടയില്‍ പ്രിയങ്കരിയാവുന്നത്. എന്നാല്‍ ചിത്രത്തിലെ അഭിനയത്തില്‍ താരത്തെ അഭിനന്ദിച്ച പലരും പിന്നീട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങളുടെ പേരില്‍ സനയെ കൂട്ടത്തോടെ ആക്രമിച്ചിരുന്നു.


Dont Miss ‘പാവങ്ങള്‍ കയ്യേറിയാല്‍ ബുള്‍ഡോസര്‍കൊണ്ട് ഒഴിപ്പിക്കില്ലേ; തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണന എന്തിന്; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി


നേരത്തെ ബിക്കിനിയില്‍ നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത സനയ്‌ക്കെതിരെയും സൈബര്‍ ആങ്ങളമാര്‍ രംഗത്തെത്തിയിരുന്നു. റംസാന്‍ മാസത്തില്‍ ഇത്തരത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഇസ്‌ലാം മതത്തിന് ചേര്‍ന്നതല്ലെന്നായിരുന്നു മതമൗലികവാദികളുടെ വാദം. എന്നാല്‍ ഇത്തരം വിവാദങ്ങളോടും പ്രതികരിക്കാന്‍ താരം തയ്യാറായിരുന്നില്ല. ഇത്തവണയും വസ്ത്രധാരണത്തിന്റെ പേരില്‍ സദാചാര വാദികളുടെ ആക്രമണത്തിന് ഇരയായിരിക്കുകയാണ് ഫാത്തിമ സന ഷെയ്ഖ്.

ചുവന്ന സാരിയുടുത്ത് വയറും കഴുത്തും കാണിച്ചുകൊണ്ടുള്ള ഫാത്തിമയുടെ ഫോട്ടോയായിരുന്നു സൈബര്‍ ആങ്ങളമാരെ ചൊടിപ്പിച്ചത്. ഇത്തരത്തിലുള്ള വസ്ത്രം ധരിച്ച് നില്‍ക്കുന്ന നിങ്ങള്‍ നിങ്ങളുടെ മുസ്‌ലീം പേര് കൂടി മാറ്റണമെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ചിലര്‍ ആവശ്യപ്പെടുന്നത്. ഒരു പോണ്‍സ്റ്റാര്‍ ആകാനുള്ള എല്ലാ സാധ്യതയും താങ്കളില്‍ കാണുന്നുണ്ടെന്നും പ്രതികരിക്കുന്നവരുണ്ട്.

അതേസമയം സനയുടെ ചിത്രത്തെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. കണ്ടതില്‍വെച്ച് മികച്ച ഹോട്ട് ചിത്രമാണെന്നും മനോഹരമായ വസ്ത്രമാണെന്നും ധൈര്യമായി തന്നെ മുന്നോട്ടുപോകൂവെന്നുമാണ് ചിലരുടെ പ്രതികരണം.