ദുബായ്: കേരളത്തിലെ മുഴുവന്‍ ജില്ലകളിലും ഓരോ ഡയാലിസിസ് മെഷീന്‍ സംഭാവന നല്‍കാന്‍ തീരുമാനിച്ചതായി ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ പി ഹുസൈന്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്, നോര്‍ക്ക വകുപ്പുമന്ത്രി കെ സി ജോസഫ് എന്നിവരുമായി പദ്ധതിയുടെ വിശാദാംശങ്ങള്‍ ചര്‍ച്ച ചെയ്തതായി അദ്ദേഹം ദുബായില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഗുരുതരമായ വൃക്കരോഗം ബാധിച്ചവര്‍ക്ക് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഡയാലിസിസ് വേണ്ടിവരുന്നുണ്ട്. എന്നാല്‍ അതിനുള്ള സൗകര്യം കേരളത്തിലെ മിക്ക ജില്ലകളിലും ഇല്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു

ജൂലായ് 24ന് ആദ്യത്തെ ഡയാലിസിസ് മെഷീന്‍ എറണാകുളം ജില്ലാ ആശുപത്രിയില്‍ നല്‍കി ഡോ കെ.പി ഹുസൈന്‍സ് ഡയാലിസിസ് മെഷീന്‍ ഡൊണേഷന്‍ പ്രോഗ്രാമിന് തുടക്കം കുറിക്കും. മുഖ്യമന്ത്രിയാണ് പദ്ധതിയുടെ ഉദ്ഘാടനം ന്ിര്‍വഹിക്കുക. ചടങ്ങില്‍ ആരോഗ്യമന്ത്രി അധ്യക്ഷനായിരിക്കും. നോര്‍ക്ക വകുപ്പുമന്ത്രി കെ സി ജോസഫ്, വ്യവസായവകുപ്പുമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ സംബന്ധിക്കുമെന്നും ഡോ. കെ പി ഹുസൈന്‍ അറിയിച്ചു.