കൊട്ടാരക്കര: മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്തു. കൊട്ടാരക്കര തൃക്കണ്ണാമംഗല്‍ കടലാവിളയിലുള്ള പ്രാര്‍ത്ഥനാകേന്ദ്രത്തില്‍ താമസിച്ചുവരുന്ന കടയ്ക്കല്‍ സ്വദേശി നെബു(45) ആണ് മക്കളുടെ കഴുത്തറുത്ത ശേഷം ആത്മഹത്യ ചെയ്തത്. കുട്ടികളില്‍ ഒരാള്‍ മരിച്ചു. ഒരാളുടെ നില അതീവഗുരുതരമാണ്.

അഞ്ചുവയസ്സുകാരിയായ  മൂത്തമകള്‍  ജോമോള്‍ ആണ് മരിച്ചത്. ഇളയകുട്ടി ജോമോന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

രണ്ടാഴ്ച മുമ്പാണ് നെബുവും കുടുംബവും പ്രാര്‍ത്ഥനാചികില്‍സയ്ക്കായി ഇവിടെ എത്തിയത്. ചടയമംഗലം കെഎസ് ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവറായ നെബു മാനസികരോഗത്തിന് ചികില്‍സയിലായിരുന്നെന്ന് പറയപ്പെടുന്നു.

മുറിയ്ക്കു പുറത്ത് പാരപ്പെറ്റിലും സ്റ്റെയര്‍കേസിലുമായാണ് മൃതദേഹങ്ങള്‍ കണ്ടത്.

കൊട്ടാരക്കര പോലീസ് അന്വേഷണം ആരംഭിച്ചു.