ലക്‌നൗ: മകനെ കണക്ക് പഠിപ്പിച്ച് എഞ്ചിനീയറാക്കാന്‍ ശ്രമിച്ച പിതാവിന് അതേ മകന്റെ കൈകൊണ്ട് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ പൊലീസ് കോണ്‍സ്റ്റബിളായ മോത്തിലാല്‍ പാലാണ് മകന്‍ പ്രിന്‍സിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

മോത്തിലാലിന് മകനെ പഠിപ്പിച്ച് എഞ്ചിനീയര്‍ ആക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ പ്രിന്‍സിന് കണക്കിനോട് തീരെ താല്‍പര്യവുമില്ലായിരുന്നു.

കഴിഞ്ഞ ദിവസം സ്‌കൂളിലെ കണക്ക് പരീക്ഷയില്‍ മാര്‍ക്ക് കുറവാണെന്നറിഞ്ഞ പ്രിന്‍സിനെ പിതാവ് ശാസിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതിന് പ്രതികാരമെന്നോണമാണ് പ്രിന്‍സ് പിതാവിനെ വെടിവെച്ചുകൊന്നത്. തലയ്ക്ക് വെടിയേറ്റ മോത്തിലാല്‍ തല്‍ക്ഷണം മരിക്കുകയും ചെയ്തു.


Also Read: എന്നെ എങ്ങനെയെങ്കിലുമൊന്ന് രക്ഷിക്കുമോ; ജബ് ഹാരി മെറ്റ് സെജാല്‍ കാണുന്നതിനിടെ സുഷമാ സ്വരാജിന് യുവാവിന്റെ ട്വീറ്റ്


ശബ്ദം കേട്ട് വന്ന അമ്മയേയും സഹോദരിയേയും പ്രിന്‍സ് മണിക്കൂറുകളോളം തോക്കിന്‍ മുനയില്‍ നിര്‍ത്തി. സംഭവത്തില്‍ അലഹാബാദ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

1995 ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ സ്ഫടികം എന്ന സിനിമയില്‍ സംഭവവുമായി താദാത്മ്യമുള്ള പശ്ചാത്തലമുണ്ട്. മകനായ തോമസ് ചാക്കോയെ (മോഹന്‍ലാല്‍) കണക്ക് പഠിപ്പിച്ച് എഞ്ചിനീയറാക്കണമെന്ന മോഹവുമായി നടക്കുന്ന ചാക്കോ മാഷ് എന്ന പിതാവിനെയായിരുന്നു സിനിമയില്‍ തിലകന്‍ അവതരിപ്പിച്ചത്.