തലശ്ശേരി: മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി കോടതി ജഡ്ജ് പി.ഇന്ദിരയുടേതാണു വിധി. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികം തടവ് അനുഭവിക്കണം.

മയക്കുമരുന്നിനടിമയായ പ്രതി അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്ന് കോടതി പറഞ്ഞു. പതിനാലുകാരിയായ മകളെ നിരന്തരം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. കൊട്ടിയൂര്‍ അമ്പായത്തോട് സ്വാദേശിയായ 48 കാരനാണ് പ്രതി.

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നു. 2007 നവംബര്‍ 11നു മാനന്തവാടി ഗവണ്‍മെന്റ് ആശുപത്രിയില്‍ പെണ്‍കുട്ടി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. പിന്നീട് കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ഈ കുഞ്ഞിനെ നല്‍കുകയായിരുന്നു.

പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ പരിശോധന നടത്തി. പീഡനത്തിനിരയായ പെണ്‍കുട്ടിയുടേയോ പ്രതിയുടേയോ പേര് പുറത്തുവിടരുതെന്ന് കോടതി മാധ്യമങ്ങള്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Malayalam News
Kerala News in English