ഹൈദരാബാദ്: കടം വീട്ടാനാകാത്തതിനാല്‍ രണ്ടുപെണ്‍മക്കളെ പിതാവ് പണയം വെച്ചു. ആന്ധ്രപ്രേദേശിലെ കരിംനഗര്‍ ജില്ലയിലെ മൈത്താപൂര്‍ ഗ്രാമത്തിലാണ് സംഭവം.

Ads By Google

ബന്ധുവില്‍ നിന്നും കടമെടുത്ത 34,000 രൂപ തിരിച്ചു നല്‍കാന്‍ സാധിക്കാത്തതിനാലാണ് തന്റെ 16 ഉം 5ഉം വയസുള്ള പെണ്‍കുട്ടികളെ ഇയാള്‍ പണയവസ്തുവായി നല്‍കിയതെന്ന് പോലീസ് പറഞ്ഞു.

കുട്ടികളിലൊരാളെ ബന്ധുവായ ജഹാംഗീര്‍ ലൈംഗികമായി പീഢിപ്പിച്ചിട്ടുണ്ടെന്നും ഇയാളെ കോടതി റിമാന്റു ചെയ്തിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

പണം തിരിച്ചു നല്‍കേണ്ട കാലാവധി കഴിഞ്ഞപ്പോള്‍ ജഹാംഗീര്‍ ഭീഷണിപ്പെടുത്തിയതായും ഇതേ തുടര്‍ന്നാണ് മക്കളെ പണയമായി നല്‍കിയതെന്നും പിതാവ് പറഞ്ഞതായി പോലീസ് പറഞ്ഞു. ഇയാളുടെ പക്കലില്‍ മോചിപ്പിച്ച കുട്ടികളെ ശിശുഭവനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.