എഡിറ്റര്‍
എഡിറ്റര്‍
മാനഭംഗത്തിനിരയായ യുവതി പ്രസവിച്ചു: പിതാവ് അറസ്റ്റില്‍
എഡിറ്റര്‍
Wednesday 9th January 2013 12:31am

മംഗലാപുരം: മാനഭംഗത്തിനിരയായി ഗര്‍ഭിണിയായ അവിവാഹിതയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. സംഭവം പുറത്ത് വന്നതോടെ യുവതിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Ads By Google

കുന്താപുരം യഡാഡി മത്യാഡിയിലെ ശങ്കര്‍ പൂജാരിയെയാണ് കോട്ട പോലീസ് അറസ്റ്റ് ചെയ്തത്. അവിവാഹിതയായ 25 കാരി കഴിഞ്ഞ മാസമാണ് കുന്താപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

തുടര്‍ന്ന് മാതാവ് ചോദിച്ചപ്പോഴാണ് സ്വന്തം പിതാവാണ് ഉത്തരവാദിയെന്ന് യുവതി വെളിപ്പെടുത്തിയത്. 2012 ജനുവരിയിലാണേ്രത ആദ്യം മാനഭംഗപ്പെടുത്തിയത്. തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പലതവണ മാനഭംഗപ്പെടുത്തിയതായും പുറത്ത് പറഞ്ഞാല്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി വെളിപ്പെടുത്തി.

പ്രസവത്തിന് ശേഷം സംഭവം പുറത്ത് വന്നതോടെ യുവതിയും കുഞ്ഞും അജ്ഞാതകേന്ദ്രത്തിലേക്ക് മാറിയിരിക്കുകയാണ്. പ്രസവിച്ച യുവതിയടക്കം രണ്ട് പെണ്‍കുട്ടികളുടെ പിതാവാണ് ഇയാള്‍.

Advertisement