ന്യൂദല്‍ഹി: ഫെയ്‌സ്ബുക്ക് അക്കൗണ്ട് അഞ്ചുമാസത്തേക്ക് പ്രവര്‍ത്തനരഹിതമാക്കുന്നതിന്  200  ഡോളര്‍ നല്‍കാമെന്നു അച്ഛന്‍ മകളുമായി കരാര്‍ ഉണ്ടാക്കി.

കരാര്‍ പ്രകാരം അഞ്ചുമാസത്തേക്ക് തന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ് പ്രവര്‍ത്തനരഹിതമാക്കുമെന്നാണ് ഈ പതിനാലുകാരി ഉറപ്പുനല്‍കിയത്. ഫെയ്‌സ്ബുക്ക് പ്രവര്‍ത്തനരഹിതമാക്കാന്‍ അച്ഛന്‍ പെണ്‍കുട്ടിക്ക് വാഗ്ദാനം ചെയ്തതാകട്ടെ ഇരുന്നൂറ് ഡോളറും.

Ads By Google

മകളുമായി കരാറിന്റെ ഫോട്ടോ പോള്‍ ബെയര്‍ തന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഗ്രൂം എനര്‍ജി സൊല്യൂഷന്റെ കണ്‍സള്‍ട്ടിങ് ആന്‍ഡ് റിസര്‍ച്ച് വൈസ്പ്രസിഡന്റാണ് പോള്‍ ബയര്‍.

4.2.2013 മുതല്‍ 26.6.2013 വരെ തന്റെ  ഫെയ്‌സ്ബുക്ക് അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്നാണ് ഈ പതിനാലുകാരി തന്റെ കരാറില്‍ പറയുന്നു. കരാര്‍ പാലിച്ചാല്‍ പോള്‍ ബെയര്‍ ഏപ്രില്‍ മാസം 50 ഡോളറും, ജൂണില്‍ 150 ഡോളറും നല്‍കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കരാര്‍ പ്രകാരം മകളുടെ അക്കൗണ്ടിന്റെ പാസ്‌വേര്‍ഡ് വാങ്ങി പോള്‍ ഫെയ്‌സ്ബുക്ക് ഡീആക്ടീവേറ്റ് ചെയ്യും . ഭാവിയില്‍ അക്കൗണ്ട് വീണ്ടും പ്രവര്‍ത്തനനിരതമാക്കുന്നത് തടയാനാണിത്.

ഇത് തന്റെ മകളുടെ ബുദ്ധിയാണെന്നും താന്‍ പൂര്‍ണമായും പിന്തുണയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം തന്റെ ബ്ലോഗിലൂടെ വ്യക്തമാക്കി. എന്നാല്‍ ഈ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും  നിരവധി കമന്റുകള്‍ ഇദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്.