മലപ്പുറം: മലപ്പുറത്ത് പിതാവ് 18കാരിയായ മകളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. പറങ്കിമാവില്‍ വീട്ടില്‍ ശാലു 18 ആണ് കൊല്ലപ്പെട്ടത്. പിതാവ് ശശി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

മകള്‍ക്ക് ഒരു യുവാവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ശശി ഇത് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. എപ്പോഴാണ് കൊലപാതകം നടന്നതെന്ന് വ്യക്തമല്ല.


Also Read: വിവാദങ്ങള്‍ക്കിടയിലും തല ഉയര്‍ത്തി താജ്മഹല്‍; പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ താജ് മഹലിന് രണ്ടാം സ്ഥാനം


തിരുവനന്തപുരം സ്വദേശിയായ ശശി മലപ്പുറം പെരുവള്ളൂരില്‍ വാടക വീട്ടില്‍ താമസിക്കുകയാണ്. കൊലപാതകം നടത്തിയശേഷം ശശി രാവിലെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

പ്ലസ് ടു പൂര്‍ത്തിയാക്കിയ ശാലു പി.എസ്.സി പരിശീലനം നടത്തുകയായിരുന്നു.