മലപ്പുറം:പതിനാലുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ക്രിസ്തീയപുരോഹിതനെ പോലീസ് അറസ്റ്റു ചെയ്തു. മലപ്പുറം നിലമ്പൂരിനടുത്ത് പോത്തുകല്‍ കാത്തലിക്ക് സെന്ററില്‍ പുരോഹിതനായിരുന്ന ഫാദര്‍ കെ ജി ജോസഫ് എന്ന ഫാദര്‍ ഹബീബിനെ (61) യാണ് െ്രെകംബ്രാഞ്ച് സംഘം അറസ്റ്റുചെയ്തത്. കൊല്ലം പത്തനാപുരം സ്വദേശിയാണ് ഇദ്ദേഹം.

2009 സപ്തംബറിലാണ് കേസിന്നാസ്പപദമായ സംഭവം. പള്ളിയുടെ കീഴിലുള്ള ബാലികാസദനത്തിലെ അന്തേവാസിയായ പെണ്‍കുട്ടിയെ മുറിയില്‍ വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തിന് ശ്രമിച്ചുവെന്നാണ് കേസ്. സംഭവത്തില്‍ മനം നൊന്ത് പെണ്‍കുട്ടിയുടെ സഹോദരിയെ പള്ളിപ്പരിസരത്ത് വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഫാദര്‍ തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് പെണ്‍കുട്ടി പോലീസിനോട് പരാതിപ്പെട്ടത്.

പെരിന്തല്‍മണ്ണ ഡി വൈ എസ് പി അന്വേഷിച്ച കേസ് പിന്നീട ്‌ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. കോഴിക്കോട് ക്രൈംബ്രാഞ്ച് സൂപ്രണ്ട് ടി വി കമലാക്ഷന്റെ നിര്‍ദേശപ്രകാരമാണ് വൈദികനെ വ്യാഴാഴ്ച അറസ്റ്റുചെയ്തത്. വൈദികന് ജാമ്യം അനുവദിച്ചു.