Categories

ഗുജറാത്ത് കലാപം: മോഡിയുടെ പങ്ക് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചു

ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കുള്ള പങ്ക് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചതായി സന്നദ്ധ സംഘടനയായ ‘പ്രശാന്തി”ന്റെ തലവന്‍ ഫ്രെഡറിക് പ്രകാശ്. വീഡിയോ ദൃശ്യങ്ങള്‍ അടുത്ത് തന്നെ പുറത്ത് വിടുമെന്നും അദ്ദേഹം റഡിഫ് ന്യൂസിനോട് വ്യക്തമാക്കി. വീഡിയോ ദൃശ്യങ്ങള്‍ കലാപത്തിലെ നരേന്ദ്ര മോഡിയുടെ പങ്ക് വ്യക്തമായി പുറത്ത് കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായില്ല. അന്വേഷണ സംഘം മോഡിക്കയച്ച നോട്ടീസില്‍ മാര്‍ച്ച് 21ന് മുമ്പ് ഹാജരാകണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്.

കഴിഞ്ഞ 11നാണ് മോഡിക്ക് നോട്ടീസ് കൈമാറിയത്. എന്നാല്‍ ഗുജറാത്ത് സര്‍ക്കാറില്‍ നിന്ന് ഒരു മറുപടിയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഗാന്ധി നഗറിലെ ഓഫീസ് ഇന്നലെയും തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരും ഓഫീസിലുണ്ടായിരുന്നു. അതേസമയം നോട്ടീസുമായി ബന്ധപ്പെട്ട് മോഡി നിയമോപദേശം തേടിയതായാണ് സര്‍ക്കാറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം. രാജ്യത്ത് ആദ്യമായാണ് ഒരു കലാപക്കേസില്‍ മുഖ്യമന്ത്രി അന്വേഷണം നേരിടുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.