തൃപ്പൂണിത്തറ:  കെ.എസ്.ആര്‍.ടി.സി ബസ്സില്‍ മകളെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ ചോദ്യം ചെയ്യുന്നതിനിടെ അച്ഛന്‍ കുഴഞ്ഞുവീണുമരിച്ച സംഭവത്തില്‍ അറസ്റ്റിലായ യുവാവിനെതിരെ രണ്ടുകേസ്.

പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചെന്നും അച്ഛന്റെ മരണത്തിന് ഉത്തരവാദിയെന്ന നിലയിലുമാണ് കേസെടുത്തിട്ടുള്ളതെന്ന് ഐ.ജി ബി.സന്ധ്യ അറിയിച്ചു.

സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായ മകളെ ശല്യം ചെയ്ത് യുവാവിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടയില്‍ അച്ഛന്‍ കുഴഞ്ഞുവീണുമരിക്കുകയായിരുന്നു. ആപ്പിള്‍ പ്രോപ്പേര്‍ട്ടീസ് അക്കൗണ്ട്‌സ് മാനേജര്‍ കെ.ജി വിജയനാണ് മരിച്ചത്.

സംഭവത്തെത്തുടര്‍ന്ന് കണ്ണൂര്‍ മുഴപ്പിലങ്ങാട് ഷൈന നിവാസില്‍ സജിത്തിനെ ഇന്നലെ പോലീസ് അറസ്റ്റുചെയ്തിരുന്നു.

വിജയനെ അസഭ്യം പറഞ്ഞ സജിത്ത് അദ്ദേഹത്തോട് തട്ടിക്കയറുകയായിരുന്നു. തുടര്‍ന്നാണ് വിജയന്‍ ബസ്സില്‍ കുഴഞ്ഞുവീണ് മരിച്ചതെന്ന് പോലീസ് പറയുന്നു.