എഡിറ്റര്‍
എഡിറ്റര്‍
അച്ചോ…പൊന്നച്ചോ…എജ്ജാതി എനര്‍ജിയാ ഇത്; കോമഡി ഉത്സവം വേദിയെ ഇളക്കിമറിച്ച് പള്ളീലച്ഛന്റെ തകര്‍പ്പന്‍ ഡാന്‍സ്
എഡിറ്റര്‍
Friday 28th July 2017 12:27pm

കൊച്ചി: ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം വേദിയെ ഇളക്കിമറിച്ച് പള്ളിലച്ഛന്റെ കിടിലന്‍ ഡാന്‍സ്. സോഷ്യല്‍മീഡിയയിലെ ഹിറ്റ് താരമായ ഫാദര്‍ ക്രിസ്റ്റി ഡേവിഡ് പതിയാലയാണ് ഫ്‌ളവേഴ്‌സ് വേദിയേയും കിടിലംകൊള്ളിച്ചത്.

ബാഹുബലി സിനിമയിലെ ബാഹാകിലിക്ക് രാഹാക്കിലിക്ക് എന്നു തുടങ്ങുന്ന പാട്ടിന് തകര്‍പ്പന്‍ ഡാന്‍സ് ചെയ്യുന്ന അച്ചന്റെ വീഡിയോ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു. എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ കോളേജില്‍ നടന്ന വെല്‍ഫെയര്‍ പാര്‍ട്ടിയിലായിരുന്നു അച്ചന്റെ ഈ പ്രകടനം. ഇതിന്റെ വീഡിയോ കാണികളിലൊരാള്‍ ഷൂട്ട് ചെയ്ത് വെറൈറ്റി മീഡിയയില്‍ ഇട്ടതിന് പിന്നാലെയാണ് അച്ചന്‍ സ്റ്റാറായത്. ഇതിന് പിന്നാലെയായിരുന്നു ഫ്‌ളവേഴ്‌സ ചാനലിലേക്ക് അച്ചനെ ക്ഷണിച്ചത്.

കോമഡി ഉത്സവത്തിന്റെ വേദിയില്‍ വൈദികനെന്താണ് പ്രസക്തിയെന്ന് എല്ലാവരും ചിന്തിക്കുന്നുണ്ടാകുമെന്നും എന്നാല്‍ അസാധ്യമായി ഡാന്‍സ് ചെയ്യുന്ന വ്യക്തിയാണ് ഇദ്ദേഹമെന്നും പറഞ്ഞായിരുന്നു അവതാരകന്‍ മിഥുന്‍ അദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിച്ചത്. ഇതിന് പിന്നാലെയായിരുന്നു തകര്‍പ്പന്‍ ഡാന്‍സ് റീക്രിയേറ്റ് ചെയ്ത് അച്ഛനും അക്ഷയ് മോഹനും വേദിയിലെത്തിയത്.

അച്ചന്റെ തകര്‍പ്പന്‍ ഡാന്‍സ് കാണാം

Advertisement