ലഖ്‌നൗ: കഴിഞ്ഞ വര്‍ഷം ക്ഷയരോഗം ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹവുമായ് കിലോമീറ്ററുകള്‍ നടന്ന ഒഡീഷയിലെ ഭര്‍ത്താവിന്റെ വാര്‍ത്ത രാജ്യം മുഴുവന്‍ ചര്‍ച്ചയായിരുന്നു ഇത്തവണ സമാനമായ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത് ലഖ്‌നൗവില്‍ നിന്നാണ്. കാലുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ പതിനഞ്ചുകാരന്റെ മൃതദേഹമാണ് പിതാവിന് ചുമന്ന് കൊണ്ട് പോകേണ്ടി വന്നത്.


Also read ‘കലക്ടര്‍ ബ്രോ വീണ്ടും കലക്ടറുടെ കസേരയില്‍’; പക്ഷേ കഥയില്‍ ഒരു ട്വിസ്റ്റുണ്ട് 


മകന്റെ മൃതദേഹം ഗ്രാമത്തിലെത്തിക്കാന്‍ ആംബുലന്‍സോ മറ്റു വാഹനമോ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഉദയ്‌വീര്‍ മകന്റെ മൃതദേഹം ചുമലിലേറ്റി നടന്നത്. മകനെയും വഹിച്ച് നടക്കുന്ന പിതാവിന്റെ ചിത്രം രാജ്യത്ത് ചര്‍ച്ചയാവുകയാണ്.

കാലുവേദനയെ തുടര്‍ന്നാണ് പുഷ്പേന്ദ്രയെന്ന പതിനഞ്ചുകാരനെ ഗ്രാമത്തില്‍ നിന്നും ഏഴുകിലോമീറ്റര്‍ അകലെയുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ കുട്ടിയെ വിശദമായി പരിശോധിക്കാന്‍ പോലും തയ്യാറാകാതെ ഡോക്ടര്‍മാര്‍ കുട്ടി മരിച്ചതായ് പിതാവിനെ അറിയിക്കുകയായിരുന്നു.


Dont miss ബാഹുബലി ചിത്രീകരണം; കണ്ണവം വനമേഖലയില്‍ വരുത്തിയത് വന്‍ പരിസ്ഥിതി നാശം; പൂര്‍വ്വസ്ഥിതിയിലാകാന്‍ വേണ്ടത് എഴുപതിലധികം വര്‍ഷങ്ങള്‍


പുഷ്‌പേന്ദ്രയുടെ മൃതദേഹം ഉടന്‍ ആശുപത്രിയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട ഡോക്ടര്‍മാര്‍ ഇവര്‍ക്ക് ആംബുലന്‍സ് സൗകര്യം ഒരുക്കാന്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് മകനെയും ചുമലിലേറ്റി ഉദയ്‌വീറിന് നടക്കേണ്ടി വന്നത്.

ചുമലില്‍ മകനുമായ് പുറത്തിറങ്ങിയ പിതാവ് പിന്നീട് ബൈക്കില്‍ കയറ്റിയാണ് മൃതദേഹം ഗ്രാമത്തിലെത്തിക്കുന്നത്. ബസ് അപകടത്തില്‍ പരുക്കേറ്റവരെ ചികിത്സിക്കുന്ന തിരക്കിലായിരുന്നു ഡോക്ടര്‍മാരെന്നും എന്നാല്‍ മതിയായ ചികിത്സ ലഭിച്ചില്ലെന്ന ഉദയ്‌വീറിന്റെ പരാതി പരിശോധിക്കുമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

വീഡിയോ: