തൃശൂര്‍: ചാവക്കാടിനു സമീപം പാലയൂരില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. കരുവള്ളി സ്വദേശി സുബീഷ്(39), മകന്‍ വാസുദേവ് എന്നിവരാണു മരിച്ചത്.

ഇന്നലെയായിരുന്നു സംഭവം. വിഷ്ണുവിനെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ നടന്നു പോകുകയായിരുന്നു സുധി. റോഡില്‍ സ്‌റ്റേവയര്‍ പൊട്ടി വെള്ളത്തിലേക്ക് വീണു കിടന്നിരുന്നു. ഈ വെള്ളത്തില്‍ ചവിട്ടിയപ്പോഴാണ് ഷോക്കേറ്റതെന്ന് കരുതുന്നു. ഉടന്‍ മുതുവട്ടൂര്‍ കാജാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.