എഡിറ്റര്‍
എഡിറ്റര്‍
കൊച്ചിയില്‍ പതിനേഴുകാരിയെ അച്ഛനും സുഹൃത്തുക്കളായ പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പീഡിപ്പിക്കുന്നെന്ന പരാതിയുമായി അമ്മ
എഡിറ്റര്‍
Wednesday 22nd February 2017 6:50pm

 

കൊച്ചി: സ്വന്തം മകളെ അച്ഛനും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിക്കുന്നതായി അമ്മയുടെ പരാതി. പതിനേഴുകാരിയായ മകളെ പിതാവും സുഹൃത്തുക്കളായ പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പീഡിപ്പിക്കുന്നെന്ന് അമ്മ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി.


Also read ബി.ജ.പി യു.പിയില്‍ അധികാരത്തിലെത്തിയാല്‍ സംവരണം എടുത്തുകളയും; ദളിതരെ വേട്ടയാടും: മായാവതി


അങ്കമാലി തുറവൂര്‍ സ്വദേശിനിയാണ് ഭര്‍ത്താവിന്റെയും സുഹൃത്തുക്കളുടെയും ക്രൂരതയ്‌ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. പരാതിയെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ സുരക്ഷയേറ്റെടുക്കാന്‍ കമ്മീഷന്‍ ആക്ടിംങ് ചെയര്‍പേഴ്‌സണ്‍ എറണാകുളം ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.

ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് മകളെ നിരന്തര പീഡനത്തിനിരയാക്കുകയാണെന്നാണ് അമ്മയുടെ പരാതിയില്‍ പറയുന്നത്. വര്‍ഷങ്ങളായി തന്നെയും ഭര്‍ത്താവ് ക്രൂര പീഡനങ്ങള്‍ക്കിരയാക്കിയെന്നും പരാതിയിലുണ്ട്.

കേസ് പരിഗണിക്കുന്നത് മാര്‍ച്ച് എട്ടിനേക്ക് മാറ്റിവെച്ച കമ്മീഷന്‍ ഗാര്‍ഹിക പീഡന നികോധന നിയമപ്രകാരവും കുട്ടികള്‍ക്കെതിരായ അക്രമണം തടയാനുള്ള നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടു.

Advertisement