Categories

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് 25ന് ഉപവാസം

endosulfan തിരുവനന്തപുരം: ജനീവ കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 25ന് തിരുവനന്തപുരത്ത് ഉപവാസം. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടക്കുന്ന ഉപവാസ സത്യാഗ്രഹം മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.

സ്‌ക്കോക്ക് ഹോം കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാനെതിരെ ഇന്ത്യ നിലപാട് സ്വീകരിക്കുക, എന്‍ഡോസള്‍ഫാന്‍ ലോകവ്യാപകമായി നിരോധിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് സത്യാഗ്രഹം നടക്കുക.

പാളയം രക്തസാക്ഷിമണ്ഡപത്തിനു സമീപം 25 നു രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണു സത്യഗ്രഹം. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി 25 ന് ജില്ലാ കേന്ദ്രങ്ങളിലും പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.