മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ വേഗത്തിന്റെ പുതിയ റെക്കോഡ് സൃഷ്ടിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരെ രണ്ടാം ഇന്നിംഗ്‌സിലെ പതിനഞ്ചാം
ഓവറില്‍ എറിഞ്ഞ പന്ത് കൊടുങ്കാറ്റ് വേഗത്തിലാണ് ബാറ്റ്‌സ് മാനെ കടന്നു പോയത്. മണിക്കൂറില്‍ 152.2 കിലോ മീറ്റര്‍ വേഗത്തിലാണ് ഇഷാന്ത് പന്തെറിഞ്ഞത്.

2007 ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇഷാന്ത് ശര്‍മ്മ മണിക്കൂറില്‍ 147 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞു ശ്രദ്ധ നേടിയിരുന്നു. ഇത്രയേറെ വേഗത്തിലെറിഞ്ഞെങ്കിലും ടെസ്റ്റില്‍ ആകെ രണ്ടു വിക്കറ്റെടുക്കാനേ ഇഷാന്തിനു കഴിഞ്ഞുള്ളൂ. എങ്കിലും ഓസ്‌ട്രേലിയന്‍ ടീമിനെ ഒന്നടങ്കം വിറപ്പിക്കാന്‍ ഇഷാന്തിനായിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ കോച്ച് സര്‍വന്‍ കുമാര്‍ പറഞ്ഞു.

ഇഷാന്ത് ശര്‍മ്മയ്‌ക്കൊപ്പം സഹീര്‍ഖാന്റെയും ഉമേഷ് യാദവിന്റെയും ബോളുകള്‍ ഓസിസ് നിരയെ വിറപ്പിച്ചു. ഈ കൂട്ടുകെട്ട് ഇന്ത്യയുടെ മികച്ച കൂട്ടുകെട്ടായിരിക്കുമെന്നാണ് മുന്‍ ബൗളര്‍മാരുടെ വിലയിരുത്തല്‍. ഓസിസിന്റെ ഏറെ വിക്കറ്റകുകളൊന്നും എടുത്തില്ലെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരുടെ കരുത്ത് കാണിക്കാന്‍ ടീമിനായെന്നും കോച്ച് സര്‍വന്‍ കുമാര്‍ പറഞ്ഞു.

Malayalam News

Kerala News In English