കുമളി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ മോന്‍സ് ജോസഫ് എം.എല്‍.എയും പി.ടി തോമസ് എം.പിയും നിരാഹാരം തുടങ്ങി. ചപ്പാത്തില്‍ റോഷി അഗസ്റ്റിന് പകരമായാണ് മോന്‍സ് ജോസഫ് നിരാഹാരമിരിക്കുന്നത്. മന്ത്രി പി.ജെ.ജോസഫ് ഇന്ന് മോന്‍സ് ജോസഫിനൊപ്പം ഉപവാസപ്പന്തലിലെത്തി.

പി.ടി.തോമസ് എംപി വണ്ടിപ്പെരിയാറില്‍ നിരാഹാരം തുടങ്ങി. രണ്ടുദിവസമാണ് പി.ടി തോമസ് നിരാഹാരമിരിക്കുക. എസ്.രാജേന്ദ്രന്‍ എം.എല്‍.എയുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് അദേഹത്തെ ഇന്ന് അറസ്റ്റുചെയ്ത് മാറ്റിയേക്കും. അടൂരില്‍നിന്നുള്ള സി.പി.ഐ എം.എല്‍.എ ചിറ്റയം ഗോപകുമാര്‍ തിങ്കളാഴ്ച മുതല്‍ ചപ്പാത്തില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും.

Malayalam news