എഡിറ്റര്‍
എഡിറ്റര്‍
‘തുടരന്വേഷണ ആവശ്യം കാരായിമാരെ രക്ഷിക്കാന്‍’; തന്റെ സഹോദരന്‍മാര്‍ ഈ നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും കൊല്ലപ്പെട്ട ഫസലിന്റെ സഹോദരി റംല
എഡിറ്റര്‍
Thursday 15th June 2017 1:13pm

 

കണ്ണൂര്‍: തുടരന്വേഷണത്തിനുള്ള ഹര്‍ജി തള്ളിയ കൊച്ചി സി.ബി.ഐ കോടതിയുടെ നടപടി സ്വാഗതം ചെയ്ത് കൊല്ലപ്പെട്ട ഫസലിന്റെ സഹോദരി റംല. കേസില്‍ തുടരന്വേഷണം നടത്തണമെന്ന ആവശ്യം കാരായിമാരെ രക്ഷിക്കാനാണെന്ന് റംല ആരോപിച്ചു.

കാരായിമാരെ രക്ഷിക്കാനുള്ള നീക്കത്തില്‍ നിന്ന് തന്റെ സഹോദരന്‍മാര്‍ പിന്മാറണമെന്ന് റംല ആവശ്യപ്പെട്ടു. തുടരന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ സത്താര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കൊച്ചി സി.ബി.ഐ കോടതി തള്ളിയത്.


Also Read: ‘അല്‍പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ധരാത്രിയിലും കുടപിടിക്കും’; ഇ. ശ്രീധരനെ ഒഴിവാക്കിയത് മോദിയുടെ രാഷ്ട്രീയ അല്‍പ്പത്തരമെന്ന് എം. സ്വരാജ്


കൊലപാതകം നടത്തിയതു സംബന്ധിച്ചുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ കുറ്റസമ്മത മൊഴിയുടെ ദൃശ്യങ്ങളും ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് വ്യക്തമാക്കുന്ന തെളിവുകളായിരുന്നു അബ്ദുള്‍ സത്താര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ സുബീഷിന്റെ മൊഴി വിശ്വാസത്തിലെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹരജി തള്ളുകയായിരുന്നു.


Don’t Miss: സ്വകാര്യ ബസുകള്‍ക്ക് ‘യൂണിഫോം’ വരുന്നു; ബസുകളുടെ ഏകീകൃത നിറമേതെന്ന് 15 ദിവസത്തിനകം അറിയാം


താന്‍ ഉള്‍പ്പെടെയുള്ള ആര്‍ എസ് എസ്സിന്റെ നാലംഗ സംഘമാണ് കൊലനടത്തിയതെന്ന് സുബീഷ് മൊഴി നല്‍കിയത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഷിനോജ് ,പ്രമീഷ്,പ്രബീഷ് എന്നിവരാണ് തനിക്ക് ഒപ്പമുണ്ടായിരുന്നതെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. മോഹനന്‍ വധക്കേസിലെ കുറ്റസമ്മതമൊഴിയിലും ഒന്നരവര്‍ഷം മുമ്പ് നടത്തിയ ഈ സംഭാഷണത്തിലും ഫസലിനെ വധിച്ചത് ആര്‍.എസ്.എസ് ആണെന്ന് സുബീഷ് പറയുന്നുണ്ട്.


Also Read: ഇംഗ്ലീഷ് അറിയാത്തതിന് പാകിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസിനെ ട്രോളിയവര്‍ക്ക് കിടിലന്‍ മറുപടിയുമായി ഇന്ത്യന്‍ ആരാധകര്‍; നന്ദിയറിച്ച് പാക് ആരാധകരും


എന്നാല്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കാരായി രാജനും തലശ്ശേരി ഏരിയാകമ്മിറ്റിയംഗം കാരായി ചന്ദ്രശേഖരനുമുള്‍പ്പെടെ ഏട്ടുപേരാണ് കേസിലെ പ്രതികളാണെന്നായിരുന്നു സി.ബി.ഐ കണ്ടെത്തിയത്.

എന്നാല്‍ സി.ബി.ഐയുടെ കത്തെലുകളെ മറികടക്കുന്ന തെളിവുകളായിരുന്നു പുറത്തുവന്നത്. സി.ബി.ഐ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസിലായിരുന്നു ഈ നിര്‍ണായക വഴിത്തിരിവ്. കേസില്‍ പ്രതികളായ ശേഷം കാരായി രാജനും ചന്ദ്രശേഖരനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്.


Don’t Miss: കൊച്ചിയ്ക്കും തിരുവനന്തപുരത്തിനും ശേഷം ലുലു മാള്‍ കോഴിക്കോട്ടും; വകുപ്പുകളുടെ എതിര്‍പ്പ് മറികടന്ന് മാളിനായി ഭൂമി വിട്ടുനല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു


അതേസമയം ഹരജി തള്ളിക്കൊണ്ടുള്ള സി.ബി.ഐ. കോടതി വിധി ദൂരൂഹമാണെന്നും വിധി പഠിച്ച ശേഷം തുടര്‍ നടപടി ആലോചിക്കുമെന്നും സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പ്രതികരിച്ചു.

Advertisement