എഡിറ്റര്‍
എഡിറ്റര്‍
ദുബായില്‍ ജോലിക്കെത്തിയ ബ്യൂട്ടിഷ്യനെ 13 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു
എഡിറ്റര്‍
Monday 13th January 2014 7:42pm

women-abuse

ദുബായ്: ദുബായില്‍ ജോലി തേടിയെത്തിയ  27വയസുകാരിയായ ഫാഷന്‍ ഡിസൈനറെ 13 ചേര്‍ന്ന് 25 ദിവസത്തോളം പീഡിപ്പിച്ചു.

ദുബായില്‍ ബ്യൂട്ടിപാര്‍ലര്‍ ജോലി വാഗ്ദാനം ചെയ്ത് പാര്‍ലര്‍ നടത്തിപ്പുകാരിയുടെ ഒത്താശയോടെ 13 പേര്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ പരാതി.

ഗുഡ്ഗാവില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ മാനേജറായി ജോലി ചെയ്യുന്ന യുവതി സുഹൃത്ത് മുഖേനയാണ് പാര്‍ലര്‍ നടത്തിപ്പുകാരിയായ അഞ്ജലി വിനോദ് കുമാര്‍ ഡേ യെ പരിചയപ്പെടുന്നത്.

ദുബായിലുള്ള തന്റെ ബ്യൂട്ടി പാര്‍ലര്‍ നടത്തിപ്പിനായി താന്‍ ഒരു സഹായിയെ തേടുകയാണെന്ന് അഞ്ജലി യുവതിയെ ധരിപ്പിക്കുകയായിരുന്നു. പ്രതിമാസം നാലുലക്ഷം രൂപ നല്‍കുമെന്നും വിസക്ക് വേണ്ടി പത്ത് ലക്ഷം വേണമെന്നും അഞ്ജലി പെണ്‍കുട്ടിയോട് പറഞ്ഞു.

കടം വാങ്ങി പത്തുലക്ഷം നല്‍കുകയും ജൂണ്‍ ഒന്നിന് പെണ്‍കുട്ടി ദുബായിലേക്ക് തിരിക്കുകയുമായിരുന്നു.എന്നാല്‍ ദുബായിലെത്തിയ പെണ്‍കുട്ടിയെ അഞ്ജലിയുടെ സുഹൃത്തുക്കള്‍ പലതവണ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.

അഞ്ജലി കഴിഞ്ഞ 25 വര്‍ത്തോളമായി വേശ്യാവൃത്തി ബിസിനസ് ആയി നടത്തിവരികയാണെന്നും മുംബൈ, ദുബായ് തുടങ്ങിയയിടങ്ങളിലെ പോലീസുമായും മന്ത്രിമാരുമായും ബന്ധമുണ്ടെന്നും തന്നോട് പറഞ്ഞിട്ടുണ്ടെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അഞ്ജലി വിനോദ് കുമാര്‍ ഡേക്കെതിരെ എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Advertisement