ഫസല്‍ വധത്തിന്റെ മുഖ്യ ആസൂത്രകര്‍ സിപിഐ(എം) നേതാക്കളാണെന്ന് സിബിഐ. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനെ എട്ടാം പ്രതിയായും തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരനെ ഏഴാംപ്രതിയായും ചേര്‍ത്തുകൊണ്ട് സിബിഐ കേസ് ഫയല്‍ ചെയ്തു. പാര്‍ട്ടി അനുഭാവികളായ ക്രിമിനലുകളെ കൊലപാതകത്തിന് നിയോഗിച്ചത് ഇരുവരും ചേര്‍ന്നാണെന്ന് സിബിഐ വ്യക്തമാക്കി.