Categories

ഫ­സല്‍ വ­ധ­ക്കേസ്: സി ബി ഐ അ­ന്വേ­ഷ­ണ ഉ­ത്തര­വ് ശ­രി­വെ­ച്ചു

suprem court nivethitha p haranന്യൂ­ദല്‍ഹി: എന്‍ ഡി എ­ഫ് പ്ര­വര്‍­ത്ത­കനായ ഫ­സല്‍ വ­ധ­ക്കേ­സ് സി ബി ഐ­ക്ക് കൈ­മാറിയ ഹൈ­ക്കോ­ടതി വി­ധി സു­പ്രീം കോട­തി ശ­രി­വെച്ചു. വി­ധി സ്റ്റേ ചെ­യ്യ­ണ­മെ­ന്ന സം­സ്ഥാ­ന­ത്തി­ന്റെ ആ­വശ്യം കോട­തി തള്ളി. കേ­സ­ന്വേഷ­ണം ഹൈ­ക്കോട­തി സി ബി ഐ­ക്ക് വി­ട്ടാല്‍ പി­ന്നെ സം­സ്ഥാ­നം എ­തിര്‍­ക്കേ­ണ്ട­തി­ല്ലെ­ന്ന് കോട­തി വ്യ­ക്ത­മാക്കി. സം­സ്ഥാ­ന­ത്തി­ന്റെ താല്‍­പര്യം സം­ര­ക്ഷി­ക്കാനാണോ സു­പ്രീം കോ­ട­തി­യെ സ­മീ­പി­ച്ചത്. ഹൈ­ക്കോട­തി ഉ­ത്തര­വ് കേ­രള പോ­ലീ­സി­ന്റെ ആ­ത്മ­വീ­ര്യ­ത്തെ ത­കര്‍­ക്കി­ല്ലെ­ന്നും കോട­തി പറഞ്ഞു.

എന്‍ ഡി എ­ഫ് പ്ര­വര്‍­ത്ത­കനാ­യ ഫ­സ­ലി­നെ 2006 ഒ­ക്ടോ­ബര്‍ 22ന് കൊ­ല­പ്പെ­ടു­ത്തി­യെ­ന്നാ­ണ് കേസ്. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി ഫസലിന്റെ ഭാര്യയാണ് കേസ് സി ബി ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കിയത്. തുടര്‍ന്ന് കോടതി കേസ് സി ബി ഐക്ക് കൈ­മാറി. എന്നാല്‍ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.