കൊല്ലം: തര്‍ക്ക സ്ഥലങ്ങള്‍ ഒഴിവാക്കി അതിരപ്പിളളി പദ്ധതി നടപ്പിലാക്കാന്‍ കേരളം ശ്രമിക്കണമെന്ന് കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുല്ല നിര്‍ദ്ദേശിച്ചു. പരിസ്ഥിതി മന്ത്രാലയം ഇതിന് അനുകൂല നിലപാടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിനാവശ്യം പാരമ്പര്യേതര ഊര്‍ജ്ജ പദ്ധതികളാണ്. ചെറുകിട ജലവൈദ്യുത പദ്ധതികളെക്കുറിച്ചും കേരള ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നിന്നും തിരവനന്തപുരത്തേക്കുള്ള യാത്രക്കിടെ കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം