കല്‍പറ്റ: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. അമ്പലവയല്‍ കുമ്പളശേരി മാത്തോക്കില്‍ ബാബു (48) ആണ് ജീവനൊടുക്കിയത്.

Ads By Google

ഇന്നലെ വൈകിട്ട് വിഷം കഴിച്ച ഇയാളെ അവശനിലയില്‍ ബത്തേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇന്ന് രാവിലെയാണ് മരിച്ചത്. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്ത ഭൂമിയിലും കൃഷി ചെയ്തുവരികയായിരുന്ന ബാബുവിന് 10 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു.

രണ്ട് പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനായും കൃഷിയ്ക്കായും എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ ഇദ്ദേഹം ബുദ്ധിമുട്ടിയിരുന്നു. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്നെങ്കിലും കൃഷിയും നഷ്ടത്തിലായി. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അറിയുന്നത്.