എഡിറ്റര്‍
എഡിറ്റര്‍
വില്ലേജ് ഓഫീസില്‍ തൂങ്ങിമരിച്ച കര്‍ഷകന്റെ ബാങ്ക് വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു; തുക അനുവദിക്കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്
എഡിറ്റര്‍
Wednesday 12th July 2017 4:03pm

തിരുവനന്തപുരം: ചെമ്പനോടയില്‍ വില്ലേജ് ഓഫീസില്‍ തൂങ്ങിമരിച്ച കാവില്‍പുരയിടത്തില്‍ ജോയിയുടെ ബാങ്ക് വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.

ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗമാണ് ജോയിയുടെ ബാങ്ക് വായ്പകള്‍ തീര്‍ക്കാന്‍ തീരുമാനിച്ചത്. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും തുക അനുവദിക്കും.


Dont Miss ‘ഭാരത് മാതാ കി ജയ് ‘വിളിച്ചില്ല; പള്ളി മുറ്റത്ത് വെച്ച് മുസ്‌ലീം മധ്യവയസ്‌കന്റെ കരണത്തടിച്ച് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ ; വീഡിയോ കാണാം


ചക്കിട്ടപ്പാറ സഹകരണ ബാങ്കില്‍ 13. 16 ലക്ഷം രൂപയുടെ ബാധ്യതയാണ് ജോയിയുടെ കുടുംബത്തിന് ഉണ്ടായിരുന്നത്. ഇതിന് പുറമെ മകളുടെ വിദ്യാഭ്യാസ വായ്പാ കുടിശികയായി 3.31 ലക്ഷം രൂപയുടെ ബാധ്യതയും ഉണ്ടായിരുന്നു.

നികുതി സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു ജോയിയെ ആത്മഹത്യയിലേക്ക് നയിച്ചത്. നേരത്തെ വില്ലജ് ഓഫീസിനു മുന്നില്‍ രണ്ട് തവണ നിരാഹാര സമരം നടത്തിയ ആളാണ് ജോയ്.

ജൂണ്‍ 21 ാം തിയതി രാത്രി 9:30-ഓടെയാണ് ജോയിയെ വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രണ്ട് വര്‍ഷത്തോളമായി നികുതി സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കം നിലനിന്നിരുന്നു.

Advertisement