എഡിറ്റര്‍
എഡിറ്റര്‍
വയല്‍ ഉഴുതുമറിക്കാന്‍ കാളകള്‍ക്ക് പകരം മക്കളെ നിര്‍ത്താന്‍ നിര്‍ബന്ധിതനായി പിതാവ്; സംഭവം ശിവരാജ് സിങ് ചൗഹാന്റെ മണ്ഡലത്തില്‍
എഡിറ്റര്‍
Sunday 9th July 2017 11:29am

ഭോപ്പാല്‍: വയല്‍ ഉഴുതുമറിക്കാന്‍ കാളകള്‍ക്ക് പകരം സ്വന്തം പെണ്‍മക്കളെ നിര്‍ത്തേണ്ടി വരുന്ന ഗതികേടിലാണ് മധ്യപ്രദേശിലെ ഒരു കര്‍ഷന്‍. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ജില്ലയിലാണ് സംഭവം. കാളയെ ഉപയോഗിച്ച് വയല്‍ ഉഴുതുമറിക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്നാണ് ഈ പിതാവിന് മക്കളെ കാളകളുടെ സ്ഥാനത്ത് നിര്‍ത്തേണ്ടി വന്നത്.

കാളകള്‍ക്ക് പകരം മക്കളെ പെണ്‍മക്കളെ നിര്‍ത്തി നിലമുഴുന്ന ഈ കര്‍ഷകന്റെ ചിത്രം സോഷ്യല്‍മീഡിയയിലും ഇതിനകം വൈറലായിട്ടുണ്ട്.  കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സീഹോറിലെ ബസ്സംപൂര്‍ പാന്‍ഗിരിയിലെ കര്‍ഷകനായ ഈ പിതാവിനെ ഇത്തരമൊരു പ്രവര്‍ത്തിയിലേക്ക് നയിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.


Dont Miss ഗുജറാത്ത് കലാപത്തിന്റെ ചിത്രം ബംഗാളിലേതെന്ന പേരില്‍ പ്രചരിപ്പിച്ച് കലാപത്തിന് ആഹ്വാനവുമായി ബി.ജെ.പി നേതാവ്


പെണ്‍മക്കളെ ഉപയോഗിച്ച് വയല്‍ ഉഴുതുമറിക്കുന്ന ദൃശ്യങ്ങള്‍ വൈറലയാതോടെ വിഷയത്തില്‍ ജില്ലാ ഭരണകൂടം ഇടപെട്ടിട്ടുണ്ട്. പെണ്‍മക്കളെ ഇത്തരത്തില്‍ കാളകള്‍ക്ക് പകരം ഉപയോഗിക്കരുതെന്ന് കുടുബത്തോട് അഭ്യര്‍ത്ഥിച്ചതായി ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു.

‘അത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി കുട്ടികളെ ഉപയോഗിക്കരുതെന്ന് കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ജില്ലാ ഭരണം കൂടി നല്‍കിയിരിക്കും’- ഡി.പി.ആര്‍.എ ആശിഷ് ശര്‍മ പറഞ്ഞു.


Dont Miss കാവ്യാ മാധവന് മികച്ച നടിക്കുള്ള നോമിനേഷന്‍; മത്സരം ആലിയ ഭട്ടിനും വിദ്യാ ബാലനും കൊങ്കണ ശര്‍മയ്ക്കുമൊപ്പം


മധ്യപ്രദേശിലെ മന്‍സോറില്‍ കര്‍ഷക പ്രതിഷേധത്തിന് നേരെ നടന്ന പൊലീസ് വെടിവെപ്പിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തിയിരുന്നു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കണമെന്നും ആവശ്യപ്പട്ടാണ് മധ്യപ്രദേശിലെ കര്‍ഷകര്‍ പ്രക്ഷോഭം നടത്തിയത്. സമരം അക്രമാസക്തമായതോടെ പോലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെട്ടിരുന്നു. കടക്കെണിയിലായ ഒരു കര്‍ഷകന്‍ പിന്നാലെ വിഷംകഴിച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു.

വിലയിടിവില്‍ പ്രതിഷേധിച്ചും കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് ഇവിടെ ഇപ്പോഴും കര്‍ഷകര്‍ സമരത്തില്‍ തന്നെയാണ്. സാമ്പത്തിക പ്രതിസന്ധി മൂലം ഓരോ മണിക്കൂറിലും ശരാശരി 41 കര്‍ഷകര്‍ വീതം രാജ്യത്ത് ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍.

Advertisement