കോഴിക്കോട്: വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. താഴത്തങ്ങാടി കാവില്‍ പുരയിടം വീട്ടില്‍ ജോയ് ആണ് തൂങ്ങി മരിച്ചത്. നികുതി സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചത്.

കോഴിക്കോട് ചെമ്പനോട് വില്ലേജ് ഓഫീസിലാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. വില്ലജ് ഓഫീസിനു മുന്നില്‍ രണ്ട് തവണ നിരാഹാര സമരം നടത്തിയ ആളാണ് ജോയ്.

രാത്രി 9:30-ഓടെയാണ് ജോയിയെ വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രണ്ട് വര്‍ഷത്തോളമായി നികുതി സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കം നിലനിന്നിരുന്നു.

എന്നാല്‍ പ്രഥമദൃഷൃഷ്ട്യാ പ്രകോപനമില്ലാതെ പെട്ടെന്നുള്ള ആത്മഹത്യയായതിനാല്‍ ജോയിയുടെ ബന്ധുക്കളെല്ലാം തന്നെ ഇതിന്റെ ആഘാതത്തിലാണ്. സംഭവസ്ഥലത്ത് നേരിയതോതില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.