അബോഹര്‍ (പഞ്ചാബ്): ബാങ്ക് ലോണ്‍ കിട്ടാത്തതില്‍ മനംനൊന്ത് കര്‍ഷകന്‍ ബാങ്കിന് മുന്നില്‍ ആത്മഹത്യ ചെയ്തു. വിനോദ്കുമാര്‍ യാദവാണ് മരിച്ചത്.  പഞ്ചാബ് കാര്‍ഷിക വികസന ബാങ്കിന്റെ അബോഹര്‍ ബ്രാഞ്ചിനു മുന്നില്‍നിന്ന് വിഷം കഴിച്ച ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ലഭിക്കേണ്ട തുകയുടെ പത്ത്ശതമാനം കൈക്കൂലി നല്‍കിയാല്‍ ലോണ്‍ അനുവദിക്കാമെന്ന് ഉദ്യോഗസ്ഥരില്‍ നിന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഇയാള്‍ പലരില്‍ നിന്നുമായി കടംവാങ്ങിയും കൃഷി ഭൂമി വിറ്റും ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കുകയായിരുന്നെന്ന് യാദവിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു. അഞ്ച് കോടി രൂപ നല്‍കാനാണ് ഇവര്‍ ആവശ്യപ്പെട്ടത്. പലതവണയായി മൂന്ന് കോടി രൂപ ഇവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. ബാങ്ക് ഉദ്യോഗസ്ഥരായ രവീന്ദ്ര പാല്‍ സേഖോ, നീരജ് കുമാര്‍ അനേജ എന്നിവര്‍ക്കെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ഇവര്‍ രണ്ടുപേരും ഒളിവിലാണ്.

പോലീസ് അന്വേഷണത്തോട് സഹകരിക്കുമെന്ന് ബാങ്ക് ചെയര്‍മാന്‍ സുഖദര്‍ശന്‍ സിംഗ് മാരാര്‍ പറഞ്ഞു. എന്നാല്‍ യാദവ് 50 കോടി രൂപ ബാങ്ക് ലോണിനായി നല്‍കിയെന്നു പറയുന്ന അപേക്ഷ റെക്കോര്‍ഡില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ തന്നെ ചെറിയ മൂന്ന് ലോണുകള്‍ യാദവിന്റെ പേരിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Malayalam news

Kerala news in English