ഫരീദാബാദ്: ബീഫ് കടത്ത് ആരോപിച്ച് ഫരീദാബാദില്‍ അഞ്ചുപേരെ തല്ലിച്ചതച്ച് ഗോരക്ഷകര്‍. ഒരു ഓട്ടോ ഡ്രൈവറെ കൂടി ഗോ രക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ട്.

ജയ് ഹനുമാന്‍ എന്നുവിളിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനമെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം സംഭവസ്ഥലത്തെത്തിയ പൊലീസ് അക്രമികളായ ഗോരക്ഷകര്‍ക്കെതിരെ കേസെടുക്കുന്നതിന് പകരം ബീഫ് കടത്തിയെന്ന് ആരോപിച്ച് യുവാക്കള്‍ക്കെതിരെയാണ് കേസ് എടുത്തത്.

അതേസമയം എഫ്.ഐ.ആര്‍ പൊലീസ് ശ്രദ്ധാപൂര്‍വമാണ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് ഹരിയാന ബി.ജെ.പി നേതാവായ രാമന്‍ മാലിക് പ്രതികരിച്ചു. ഏതെങ്കിലും ആളുകള്‍ ബീഫ് കടത്തിയതായി പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ടെങ്കില്‍ അവര്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി.


Dont Miss ബ്രാഹ്മണനായി ജനിക്കാനുള്ള കൊതി സുരേഷ്ഗോപിയുടെ വിവരക്കേട്; ദളിതരെ പൂജ ചെയ്യാന്‍ അനുവദിച്ച പിണറായിയെ അഭിനന്ദിക്കുന്നതായും ശശികല


കഴിഞ്ഞ മാസം ഗോരക്ഷകരുടെ പേര് പറഞ്ഞുള്ള അതിക്രമങ്ങള്‍ നിയന്ത്രിക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളും ചീഫ് പോലീസ് ഉദ്യോഗസ്ഥനെ ഓരോ ജില്ലയിലും നോഡല്‍ ഓഫീസറായി നിയമിക്കാന്‍ കഴിഞ്ഞ മാസമായിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയത്.

ഇക്കഴിഞ്ഞ ജൂലൈയില്‍ മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് മുസ്‌ലീം യുവാവിനെ ജനമധ്യത്തില്‍ വെച്ച് ഗോരക്ഷകര്‍ തല്ലിച്ചതച്ചിരുന്നു. മാലേഗാവില്‍ രണ്ട് വ്യാപാരികളെ ബീഫ് കടത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം മര്‍ിച്ച സംഭവും അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.