Categories

റോക്ക് ഓണ്‍ രണ്ടാം ഭാഗം വരുന്നു

rock-on

ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് ചിത്രം റോക്ക് ഓണ്‍ സീരീസിലെ അടുത്ത ചിത്രം ഉടന്‍ എത്തും. ആദ്യ പതിപ്പിലെ നായകന്മാരായ ഫര്‍ഹാന്‍ അക്തറും അര്‍ജുന്‍ രാംപാലും പുതിയ സിനിമയിലും ഉണ്ടാകുമെന്നാണ് വാര്‍ത്ത.

റോക്ക് ഓണിലെ കെ.ഡി ആയി പ്രണബ് കോഹ്‌ലിയും എത്തുമെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ സംവിധായകന്‍ മാറുമെന്നാണ് അറിയുന്നത്. റോക്ക് ഓണ്‍ സംവിധാനം ചെയ്തത് അഭിഷേക് കപൂറായിരുന്നു.

സിനിമയുടെ മറ്റ് വിവരങ്ങള്‍ ലഭ്യമല്ല. ജനുവരി 2015ലാവും പുതിയ ചിത്രം പുറത്ത് വരിക. സുജാത് സുദ്ഗറാവും ചിത്രം സംവിധാനം ചെയ്യുക എന്നും വാര്‍ത്തയുണ്ട്.

ഫര്‍ഹാന്‍ അക്തറിന്റെ ഗാനവും ചിത്രത്തിന്റെ വ്യത്യസ്തമായ പ്രമേയം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു റോക്ക് ഓണ്‍.

Tagged with: