എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.സി കുവൈത്ത് യാത്രയയപ്പ് നല്‍കി
എഡിറ്റര്‍
Monday 3rd September 2012 2:55pm

കുവൈത്ത്: കുവൈത്തില്‍ നിന്നും ജോലിയാവശ്യാര്‍ത്ഥം സൗദിയിലേക്ക് പോകുന്ന അബ്ദുല്‍ റഹ്മാന്‍ കുറ്റിപ്പുറത്തിന് ആര്‍.എസ്.സി കുവൈത്ത് നാഷണല്‍ പ്രവര്‍ത്തക സമിതി യാത്രയയപ്പ് നല്‍കി. ചുരുങ്ങിയ കാലത്തിനിടയില്‍ അദ്ദേഹം നടത്തിയ സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് ആര്‍.എസ്.സി നന്ദി രേഖപ്പെടുത്തി.

Ads By Google

സാമൂഹികോപകാരപ്രദമായ പ്രവര്‍ത്തനങ്ങളില്‍ സൗദിയിലും സജീവമായി ഇടപെടാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആര്‍.എസ്.സി യാത്രയയപ്പ് സന്ദേശത്തില്‍ പറഞ്ഞു. അഹമ്മദ് കെ മാണിയൂര്‍ ഉപഹാരം നല്‍കി. ആര്‍.എസ്.സി ഉണര്‍വ് ക്യാമ്പില്‍ നടന്ന ചടങ്ങില്‍ അബ്ദുല്ല വടകര, അബ്ദുല്‍ ലതീഫ് സഖാഫി, മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍, മുഹമ്മദലി സഖാഫി സംബന്ധിച്ചു.

Advertisement