Categories

ഗ്രൗ­ണ്ട് സീ­റോ­യില്‍ മു­സ്‌ലിം പ­ള്ളി: ന്യൂ­സ് വീ­ക്ക് എ­ഡി­റ്റര്‍ അ­വാര്‍­ഡ് തി­രി­കെ നല്‍­കുന്നു

ന്യൂ­യോര്‍ക്ക്: വേള്‍­ഡ് ട്രേ­ഡ്‌­സെന്റര്‍ ദു­ര­ന്ത­ം നടന്ന ഗ്രൗ­ണ്ട് സീ­റോ­യില്‍ മു­സ്‌ലിം പ­ള്ളി നിര്‍­മി­ക്കു­ന്ന­തില്‍ വി­സമ്മ­തം പ്ര­ക­ടി­പ്പി­ച്ച ജൂ­ത സ്ഥാ­പ­നമായ ആന്റി ഡി­ഫ­മേ­ഷന്‍ ലീ­ഗി­ന്റെ അ­വാര്‍­ഡ് ന്യൂ­സ് വീ­ക്ക് എ­ഡി­റ്റര്‍ ഫ­രീ­ദ് സ­ക്കറി­യ തി­രി­കെ നല്‍കി.

2005ല്‍ ഹ്യൂ­ബെര്‍­ട്ട് എ­ച്ച് ഹം­പ്രി­യു­ടെ പേ­രി­ലു­ള്ള പ്ര­ഥ­മ ഫ്രീ­ഡം അ­വാര്‍­ഡാ­ണ് ഇ­ന്ത്യന്‍ വം­ശ­ജനാ­യ സ­ക്കരി­യ തി­രി­കെ നല്‍­കാ­നൊ­രു­ങ്ങു­ന്നത്. കാ­ല­ങ്ങ­ളാ­യി താന്‍ ആ­രാ­ധി­ക്കു­ന്ന ഒ­രു സം­ഘ­ട­ന­യില്‍ നി­ന്നും അ­വാര്‍­വാ­ങ്ങി­യ­തില്‍ ത­നി­ക്ക ഏ­റെ അ­ഭി­മാ­ന­മു­ണ്ടാ­യി­രു­ന്നു­വെന്നും പ­ക്ഷെ ഇ­പ്പോള്‍ ത­ന്റെ മ­ന­സാ­ക്ഷി­ക്ക അ­തൊ­രു ഭാ­ര­മാ­യി­രി­ക്കു­ക­യാ­ണെ­ന്നും അ­തു­കൊ­ണ്ടു­തെ­ന്നെ അ­വാര്‍ഡും അ­വാര്‍ഡു ­തു­ക­യായ 10,000 ഡോ­ളറും തി­രി­കെ നല്‍­കാ­നാ­ണ് ഉ­ദ്ദേ­ശി­ക്കു­ന്ന­തെന്നും അ­ദ്ദേ­ഹം എ ഡി എല്ലി­ന് എ­ഴുതി­യ ക­ത്തില്‍ വ്യ­ക്ത­മാ­ക്കി. മു­സ്‌ലിം പ­ള്ളി­യെ എ­തിര്‍­ക്കു­ന്ന നി­ല­പാ­ടില്‍ നി­ന്നു പിന്‍­മാ­റണമെന്നും ഒ­രി­ക്കല്‍ ന­ഷ്ട­പ്പെ­ട്ടാല്‍ തി­രി­കെ ല­ഭി­ക്കാന്‍ ക­ഴി­യാ­ത്ത­താ­ണ് അ­ഭി­മാ­ന­മെന്നും അ­ദ്ദേ­ഹം ക­ത്തില്‍ സൂ­ചി­പ്പി­ക്കു­ന്നു.

ഗ്രൗ­ണ്ട് സീ­റോ­യില്‍ മു­സ്‌ലിം പള്ളി പ­ണി­യുന്ന­തു മാ­യി ബ­ന്ധ­പ്പെ­ട്ട് വി­വാ­ദം പു­ക­യാന്‍ തു­ട­ങ്ങി­യിട്ട്
മാ­സ­ങ്ങ­ളായി. ന്യൂ­യോര്‍­ക്കി­ലെ ജ­ന­ങ്ങള്‍­ക്കും 9/11 ന്റെ ഇ­ര­കള്‍ക്കും രാ­ഷ്ട്രീ­യ­ക്കാ­ര്‍ക്കും സാ­മൂഹി­ക സം­ഘ­ട­ന­കള്‍ക്കും ഇ­ട­യില്‍ ഇ­തു സം­ബ­ന്ധിച്ച് അ­ഭി­പ്രാ­യ­വ്യ­ത്യ­സ­ങ്ങള്‍ നി­ല­നില്‍­ക്കു­ക­യാ­ണ്.

പ­ള്ളി പ­ണി­യു­ന്ന­തി­ന് പ്രാ­ദേ­ശി­ക അ­ധി­കൃ­ത­രു­ടെ അ­നുമ­തി ല­ഭി­ക്കു­ക­യും­ ചെ­യ്­ത­തോ­ടെ­യാ­ണ് വി­വി­ധ സ്ഥാ­പ­ന­ങ്ങള്‍ പ്ര­തി­ഷേ­ധ­വു­മാ­യി രംഗ­ത്തു വ­ന്നത്. പ­ള്ളി­യു­ടെ നിര്‍മാ­ണ പ്ര­വര്‍­ത്ത­ന­ങ്ങ­ളു­മാ­യി മു­ന്നോ­ട്ട് പോ­വുന്ന­തു ത­ട­യു­ന്ന­തി­നു വേണ്ടി അ­മേ­രി­ക്കന്‍ സെന്റര്‍ ഫോര്‍ ലോ ആന്റ് ജ­സ്­റ്റി­സ് എ­ന്ന സംഘ­ട­ന കേ­സു നല്‍കി. ചി­ല ജൂ­ത സം­ഘ­ട­ന­കളും പ­ള്ളി നിര്‍­മാണ­ത്തെ എ­തിര്‍­ത്ത മു­ന്നി­ട്ടി­റങ്ങി.

ആ­ത്യ­ന്തി­ക­മാ­യി ഇ­ത് അ­വ­കാ­ശ­ങ്ങള്‍­ക്ക് വേ­ണ്ടി­യു­ള്ള ഒന്നല്ല. ഇ­വി­ടെ ഉ­യ­രുന്ന­ത് എ­ന്താ­ണ് ശ­രി­യെന്ന ചോ­ദ്യ­മാ­ണ്. ഗ്രൗ­ണ്ട് സീ­റോ­യില്‍ മു­സ്്‌­ലിം പ­ള്ളി പ­ണി­യു­ന്ന­ത് 9/11 ന്റെ ഇ­ര­കള്‍­ക്ക് ക­ടു­ത്ത മാ­നസി­ക പ്ര­യാ­സ­ങ്ങള്‍ ഉ­ണ്ടാ­ക്കും. അതു­കൊ­ണ്ടാ­ണ് പ­ള്ളി­യെ എ­തിര്‍­ത്ത­തെന്നും എ ഡി എല്‍ പ്ര­സ്­താ­വ­ന­യില്‍ അ­റി­യിച്ചു. സ­ക്ക­രി­യ­യു­ടെ നി­ല­പാ­ടില്‍ ദു­ഖി­ത­നാ­ണെ­ന്നും കാ­ര്യങ്ങ­ളെ തുറ­ന്ന മ­ന­സ്സോ­ടെ നോ­ക്കി കാ­ണേണ്ട സ­ക്കരി­യ ഇങ്ങ­നെ പ്ര­തി­ക­രി­ക്ക­രു­താ­യി­രു­ന്നു­വെന്നും എ ഡി എല്‍ ഡ­യ­റ­ക്ടര്‍ എ­ബ്ര­ഹാം ഫോക്‌­സമാന്‍ പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.