എഡിറ്റര്‍
എഡിറ്റര്‍
‘ ഓള് ആ ഹെല്‍മറ്റ് ഒക്കെ ഊരിയിട്ട് ഒരു ചിരിയുണ്ട്, എന്റെ സാറേ…’; സ്മൃതി മന്ദാനയുടെ ചിരിയില്‍ മയങ്ങി സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Tuesday 4th July 2017 12:56am

കോഴിക്കോട്: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ നാവില്‍ ഇന്ന് ഒരു പേരേയുള്ളൂ… സ്മൃതി മന്ദാന. ലോകകപ്പില്‍ ഇന്ത്യയുടെ വിജയങ്ങളുടെ ശില്‍പ്പിയായ ഈ സുന്ദരിയ്ക്ക് പിന്നാലെയാണ് ആരാധകരെല്ലാം. ആ ചിരിയൊന്ന് കണ്ടാല്‍ മാത്രം മതിയെന്നാണ് പരും പറയുന്നത്. ഒരു ചിരി കൊണ്ട് ക്രിക്കറ്റ് പ്രേമികളുടെ ക്രഷായി മാറിയിരിക്കുകയാണ് സ്മൃതി.

1996 ജൂലായ് 18ന് മുംബൈയിലാണ് സ്മൃതി ജനിച്ചത്. ക്രിക്കറ്റ് കണ്ടും കളിച്ചും വളര്‍ന്ന ബാല്യമായിരുന്നു സ്മൃതിയുടേത്. അച്ഛനും സഹോദരനും ജില്ലാ ക്രിക്കറ്റ് ടീമിലെ അംഗങ്ങളായിരുന്നു. ഒമ്പതാം വയസ്സില്‍ മഹാരാഷ്ട്ര അണ്ടര്‍-15 ടീമിലെത്തിയ സ്മൃതി 11-ാം വയസ്സില്‍ അണ്ടര്‍-19 ടീമംഗമായി.

ബോളിവുഡിലെ സുന്ദരിമാര്‍ക്കും പാക് വനിതാ ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ക്കും അഴകിന്റെ കാര്യത്തില്‍ സ്മൃതിയെ പിന്നിലാക്കാനാകില്ലെന്നാണ് ആരാധകര്‍ പറയുന്നത്. സ്മൃതിയോട് പ്രണയമാണെന്ന് പറഞ്ഞ് നിരവധി ട്വീറ്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബോളിവുഡ് താരം ശ്രദ്ധ കപൂറുമായും സ്മൃതിയെ താരതമ്യം ചെയ്യുന്നവരും വരെയുണ്ട്. പെണ്‍കുട്ടികള്‍ക്ക് കോഹ്‌ലിയോടാണ് ക്രഷ് തോന്നുന്നെങ്കില്‍ ആണ്‍കുട്ടികളുടെ ക്രഷ് സ്മൃതിയാണെന്നാണ് ഒരു ആരാധകന്‍ പറയുന്നത്.

2013ല്‍ ഏകദിനത്തില്‍ ഇരട്ടസെഞ്ചുറി നേടിയ സ്മൃതി ആ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമായി. അണ്ടര്‍-19 ടൂര്‍ണമെന്റില്‍ 150 പന്തില്‍ നിന്ന് 224 റണ്‍സാണ് അവള്‍ അടിച്ചെടുത്തത്. അതേ വര്‍ഷം ഇന്ത്യക്കായി അരങ്ങേറ്റം നടത്തി. 2014ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം.

2016 ഐ.സി.സി വനിതാ ടീമിലെ ഏക ഇന്ത്യന്‍ താരമാണ് ഇരുപതുകാരി. ബിഗ് ബാഷ് ലീഗില്‍ കളിച്ച രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരവും.ജൂലായ് 16 ന് സ്മൃതിയ്ക്ക് 21 തികയുകയേയുള്ളൂ.

Advertisement