എഡിറ്റര്‍
എഡിറ്റര്‍
ലോകം നോക്കി നില്‍ക്കെ, കനത്ത സുരക്ഷ മറികടന്ന് വേലി ചാടി അവന്‍ റെയ്‌നയ്ക്കരികിലെത്തി; ലക്ഷ്യം ഒന്നു മാത്രം
എഡിറ്റര്‍
Thursday 11th May 2017 12:50pm


രാജ്‌കോട്ട്: ഐ.പി.എല്ലില്‍ ഡല്‍ഹി ഡയര്‍ ഡെവിള്‍സും ഗുജറാത്ത് ലയണ്‍സും തമ്മിലുളള മത്സരത്തിനിടെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് അത്യപൂര്‍വ്വ കാഴ്ച്ചകള്‍. എംഎസ് ധോണും സൗരവ് ഗാംഗലിയും സച്ചിന്‍ ടെന്‍ഡുക്കറുമെല്ലാം നേരത്തെ മൈതാന മധ്യത്ത് ആരാധകരുടെ സ്‌നേഹം ഏറ്റുവാങ്ങിയിട്ടുള്ള താരങ്ങളാണ്. അത്തരത്തിലുള്ള ഒരു കാഴ്ച്ചയ്ക്കാണ് ഇന്നലെ രാജ്‌കോട്ട് സാക്ഷ്യം വഹിച്ചത്.

ഗുജറാത്ത് നായകന്‍ കൂടിയായ സുരേഷ് റെയ്‌നയുടെ ഒരു കടുത്ത ആരാധകന്‍ എല്ലാ സുരക്ഷാ വേലിക്കെട്ടുകളും പൊട്ടിച്ചെറിഞ്ഞ് മുന്‍ ഇന്ത്യന്‍ താരത്തിന് അടുത്തെത്തിയതാണ് ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ചിരിക്കുന്നത്.


Also Read: ‘ആ വെളുപ്പിന്റെ ജീനിങ്ങെടുത്തേ…’; സല്‍പുത്രനും പുത്രിയ്ക്കും ജന്മം നല്‍കാനുള്ള സംഘപരിവാര്‍ ‘ഐഡിയകളെ’ പൊളിച്ചടുക്കി ഇന്‍ഫോ ക്ലിനികിലെ ഡോക്ടര്‍മാര്‍


റെയ്‌നയുടെ പേരെഴുതിയ മൂന്നാം നമ്പര്‍ ജെഴ്‌സി അണിഞ്ഞാണ് ആരാധകന്‍ മൈതാനത്ത് എത്തിയത്. ഇതോടെ മത്സരം ഏതാനും നിമിഷം തടസ്സപ്പെടുകയുണ്ടായി. കൈയ്യിലുളള വെള്ളപേപ്പറില്‍ റെയ്‌നയുടെ ഓട്ടോഗ്രാഫ് വേണമെന്നായിരുന്നു ആരാധകന്റെ അഭ്യര്‍ത്ഥന. എന്നാല്‍ ആരാധകന്റെ അഭ്യര്‍ത്ഥ നിവര്‍ത്തിച്ചുകൊടുക്കാന്‍ കഴിയുന്ന സാഹചര്യത്തിലല്ലായിരുന്നു താരമപ്പോള്‍.

ആരാധകന് ഷെയ്ക്ക് ഹാന്‍ഡ് കൊടുത്ത് മൈതാനത്ത് നിന്നും പിന്‍വാങ്ങാന്‍ ഇയാളോട് റെയ്‌ന അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഇതിനിടെ അമ്പയറും ഇവര്‍ക്കരികിലെത്തി ഇയാളോട് പുറത്തു പോകാന്‍ ആവശ്യപ്പെട്ടു. ഒടുവില്‍ റെയ്‌നയുടേയും അമ്പയറുടേയും അഭ്യര്‍ത്ഥന സ്വീകരിച്ച പേരറിയാത്ത ആ ആരാധകന്‍ മൈതാനം വിട്ടു. സോഷ്യല്‍ മീഡിയയില്‍ ഈ കാഴ്ച്ച അതിവേഗം പ്രചരിക്കുകയാണ്.


Don’t Miss: ‘എന്റെ ജീവിതത്തില്‍ ഞാനൊഴിച്ച ഏറ്റവും വിലയേറിയ മൂത്രം ഇതാണ്’ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരന്റെ റസ്റ്റോറന്റില്‍ കയറിയ ആള്‍ പറയുന്നു


ഏറെ നാളായി ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താണെങ്കിലും സുരേഷ് റെയ്‌നക്കുളള ആരാധക പിന്തുണ അറിയിക്കുന്നതായിരുന്നു ഈ കാഴ്ച്ച. നേരത്തെ ചാമ്പ്യന്‍സ് ട്രോഫിക്കുളള ഇന്ത്യന്‍ ടീമില്‍ നിന്നും റെയ്‌ന പുറത്താക്കപ്പെട്ടിരുന്നു.

Advertisement