ആലപ്പുഴ: പ്രശസ്ത തിരക്കഥാകൃത്ത് ശാരംഗപാണി അന്തരിച്ചു. 86 വയസ്സായിരുന്നു. ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശത്തിനും വൃക്കകള്‍ക്കും രോഗം ബാധിച്ച ശാരംഗപാണി 24ദിവസമായി ചികിത്സയിലായിരുന്നു.

മൂന്നുപതിറ്റാണ്ടോളം നീണ്ട ചലച്ചിത്ര പ്രവര്‍ത്തനനിടയില്‍ 33 സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥ രചിച്ചു. ഇവയില്‍ എട്ടെണ്ണം വടക്കന്‍ പാട്ടുകള്‍ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ആരോമലുണ്ണി, കോമന്‍, കടത്തനാട്ടുമാക്കം, പോസ്റ്റുമാനെ കാണ്മാനില്ല, പാവങ്ങള്‍ പെണ്ണൂങ്ങള്‍, തീരം തേടുന്ന തിര, കണ്ണപ്പനുണ്ണി, സഞ്ചാരി, തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ തിരക്കഥയിലെത്തിയ പ്രമുഖ ചിത്രങ്ങള്‍.