എഡിറ്റര്‍
എഡിറ്റര്‍
ഫാമിലി വിസക്ക് സ്പോണ്‍സറുടെ അനുമതി നിര്‍ബന്ധം
എഡിറ്റര്‍
Thursday 8th June 2017 3:23pm

റിയാദ് :വിദേശികളുടെ ആശ്രിതര്‍ക്കുള്ള വിസക്ക് സ്പോണ്‍സറുടെ അനുമതി നിര്‍ബന്ധമാണെന്ന് ജവാസാത് അധികൃതര്‍. ഇതോടെ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരുന്ന കിംവദന്തിക്ക് അവസാനമായി.

ആശ്രിത വിസ, പ്രൊഫഷന്‍ മാറ്റം, സ്പോണ്‍സര്‍ഷിപ് മാറ്റം തുടങ്ങിയുള്ള സേവന ങ്ങള്‍ക്ക് തൊഴിലുടമയുടെ അനുവാദം നിര്‍ബന്ധമാണെന്ന് ജവാസാത് വക്താവ് അറിയിച്ചു.

പൊതുമാപ്പ് കഴിഞ്ഞാലുടന്‍ പിടിക്ക പെടുന്ന നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷയും പിഴയും ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്

Advertisement