ദുബായ്: മലയാളത്തിലെ പുതിയ ചലച്ചിത്ര സെലിബ്രിറ്റി മാസികയായ ‘ഫാമിലി ഫെയ്‌സ്ബുക്ക്’ ദുബായിയില്‍ പ്രാകാശനം ചെയ്യും. പ്രശസ്ത നടന്‍ സിദ്ദീഖ് ആയിരിക്കും മാസിക പ്രാകാശനം ചെയ്യുന്നത്.

100 പേജുകളുള്ള മാസിക കഴിഞ്ഞമാസം കേരളത്തില്‍ പ്രാകാശനം ചെയ്തിരുന്നു. മലയാളികള്‍ക്ക് ചലച്ചിത്രങ്ങളെക്കുറിച്ചുള്ള പുതിയൊരു വായനാനുഭവം നല്‍കുമെന്ന് മാസിക വാഗ്ദാനം ചെയ്യുന്നു.

‘ഇത്തരത്തിലുള്ള ഒരു മാസികയുടെ ആവശ്യം മലയാളത്തിലുണ്ട്. ഉത്തരേന്ത്യയില്‍ ചലച്ചിത്ര സെലിബ്രിറ്റി മാസികള്‍ ധാരാളം ഉണ്ടിങ്കിലും മലയാളികള്‍ക്ക് അത്തരം മാസികകള്‍ അപരിചിതമാണ്.’-സിദ്ദീഖ് പറഞ്ഞു. ലൈസന്‍സിങ് പ്രക്രിയകള്‍ കാരണം മാസികയുടെ പ്രാകാശനം സെപ്തംബര്‍ വരെ വൈകും.