Administrator
Administrator
ഫാമിലി ഫേസ്ബുക്ക് മിഡില്‍ ഈസ്റ്റിലും
Administrator
Saturday 24th September 2011 11:56am

family-facbook

ലൈഫ് സ്‌റ്റൈല്‍ മാഗസിനായ ‘ഫാമിലി ഫേസ്ബുക്ക’ ഇനി മിഡില്‍ ഈസ്റ്റില്‍ നിന്നും പുറത്തിറങ്ങും. 2011 ഏപ്രില്‍ 25നായിരുന്നു കേരളത്തില്‍ മാഗസിന്‍ പുറത്തിറങ്ങിയത്. സിനിമാ ഫാഷന്‍ ലോകത്തെ ഏറ്റവും പുതിയ വാര്‍ത്തകളുമായാണ് ഫേസ്ബുക്ക് ഇറങ്ങുന്നത്.

തിരക്കിട്ട സിനിമാ ജീവിതത്തിനിടയിലാണ് ഇത്തരമൊരു മാഗസിന്റെ എഡിറ്ററായി സിദ്ദീഖ് വന്നിരിക്കുന്നത്. സിനിമ രംഗത്തെയും ഫാഷന്‍ രംഗത്തെയും എല്ലാ പ്രധാന സംഭവവികാസങ്ങളും അവതരിപ്പിക്കുന്നതില്‍ ആത്മാര്‍ത്ഥമായ ശ്രമമാണ് നടന്‍ സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള ഫാമിലി ഫേസ്ബുക്ക് നിര്‍വ്വഹിക്കുന്നതെന്നും
സിനിമയും ഫാഷനും മുഖ്യവിഷയമാക്കുന്ന മറ്റു മാഗസിനുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായാണ് ഫേസ്ബുക്കിന്റെ ഉള്ളടക്കമെന്നും സംഘാടകര്‍ പറഞ്ഞു.

Advertisement