എഡിറ്റര്‍
എഡിറ്റര്‍
പിന്‍ഗാമിയെ നല്‍കാതെ പിന്റ ആമ യാത്രയായി
എഡിറ്റര്‍
Monday 25th June 2012 4:36pm

ഭീമന്‍ ഭീമന്‍ ആമ ലെനസം ജോര്‍ജ് മരിച്ചതായി ഗാലപഗോസ് നാഷണല്‍ പാര്‍ക്ക് സ്ഥിരീകരിച്ചു. പിന്റാന്‍ ദ്വീപില്‍ ജീവിച്ചിരുന്ന ഈ വിഭാഗത്തില്‍പ്പെടുന്ന അവസാനത്തെ ആമയാണിത്. ഈ ദ്വീപിലെ സസ്യജാലങ്ങളും ജന്തുക്കളുമാണ് പരിണാമസിദ്ധാന്തത്തിന്റെ രൂപീകരണത്തിലേക്ക് ചാള്‍സ് ഡാര്‍വിനെ നയിച്ചത്.

ആമയുടെ പ്രായം കൃത്യമായി കണക്കാക്കാന്‍ കഴഞ്ഞിട്ടില്ല. എന്നാല്‍ ഏകദേശം 100 വയസ് പ്രായം വരുമെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ വിശ്വസിക്കുന്നത്.

ലെനസമ്മിന്റെ പിന്ഗാമികളെ സൃഷ്ടിക്കാന്‍ നിരവധി തവണ ശാസ്ത്രജ്ഞന്‍മാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഒരു കുഞ്ഞിന് പോലും ജന്മം നല്‍കാന്‍ ഈ ആമയ്ക്കായില്ല. നേരത്തെ വോള്‍ഫ് വോള്‍ക്കാനോയില്‍ നിന്നുള്ള രണ്ട് സ്ത്രീ ആമകളുമായി ലെനസമ്മിനെ ഇണചേര്‍ത്തെങ്കിലും മുട്ടകള്‍ വിരിഞ്ഞില്ല.

ലെനസമ്മിന്റെ മരണകാരണം ഇനിയും വ്യക്തമായിട്ടില്ല. ഇതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.

മനുഷ്യരുടെ ഇടപെടല്‍ കാരണം ഗാലപ്പഗോസ് ദ്വീപിലെ ആമകളുടെ എണ്ണം നന്നായി കുറഞ്ഞിരുന്നു. എന്നാല്‍ ഗാലപ്പഗോസ് പാര്‍ക്കും ചാള്‍സ് ഡാര്‍വിന്‍ ഫൗണ്ടേഷനും നടത്തിയ ശ്രമങ്ങളുടെ ഫലമായി 1974ല്‍ 3,000ആയിരുന്ന ആമകളുടെ എണ്ണം ഇന്ന് 20,000 ആക്കി ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്.

Advertisement