Categories

വ്യാ­ജ വി­സ­: ദല്‍­ഹി വിമാന­ത്താ­വ­ള­ത്തില്‍ 27 പേര്‍ പി­ടി­യില്‍

ന്യൂ­ദല്‍­ഹി: ഇ­ന്ദി­രാഗാ­ന്ധി അ­ന്താ­രാ­ഷ്ട്ര വി­മാ­ന­ത്താ­വ­ള­ത്തില്‍ നി­ന്ന് ദു­ബൈ­യി­ലേ­ക്ക് ക­ട­ക്കാന്‍ ശ്ര­മി­ച്ച് 27 പേ­ര­ടങ്ങി­യ വ്യാ­ജ വി­സാ റാ­ക്ക­റ്റ് ദല്‍­ഹി­യില്‍ പി­ടി­യില്‍. വ്യാ­ജമാ­യ യാ­ത്രാ രേഖ­ക­ളോ­ടെ ദു­ബൈ­യി­ലേ­ക്ക് ക­ട­ക്കാന്‍ ശ്ര­മി­ക്കു­മ്പോ­ഴാണ് ഇ­വര്‍ സെന്‍­ട്രല്‍ ഇന്‍­ഡ­സ്­ട്രി­യല്‍ സെ­ക്യൂ­രി­റ്റി ഫോ­ഴ്‌­സിന്റെ പി­ടി­യി­ലാ­യ­ത്.

കി­ങ്ഫിഷര്‍, ജെ­റ്റ് എ­യര്‍­വേ­സ് എ­ന്നി വി­മാ­ന­ക­മ്പ­നി­ക­ളു­ടെ കാള്‍ സെന്റു­ക­ളി­ലേ­ക്ക് വ­ന്ന അ­ജ്ഞാ­തന്റെ ഫോണ്‍ സ­ന്ദേ­ശ­ത്തെ തു­ടര്‍­ന്നാ­ണ് ഇവ­രെ പി­ടി­കൂ­ടി­യ­ത്. വ്യ­ജ­വി­സ­യില്‍ ര­ണ്ടു വി­മാ­ന­ങ്ങ­ളി­ലാ­യി 27 പേ­ര്‍ ദു­ബൈ­യി­ലേ­ക്ക് ക­ട­ക്കാ­നി­രി­ക്കു­ക­യാ­ണെ­ന്നാ­യി­രു­ന്നു ഫോണ്‍ സ­ന്ദേ­ശം.ടി­ക്ക­റ്റി­ന്റെ പി എന്‍ ആര്‍ ന­മ്പറും ഇ­യാള്‍ പറ­ഞ്ഞു കൊ­ടു­ത്തി­രുന്നു.

പി­ടി­യി­ലാ­യ­വര്‍ സാ­ധാ­ര­ണ­കു­ടും­ബ പ­ശ്ചാ­ത്ത­ല­ത്തില്‍ നി­ന്നു­ള്ള­വ­രാ­ണ്. 60,000 രൂ­പ ഏ­ജന്റി­ന് നല്‍­കി­യാ­ണ് വി­സ് കൈ­പ­റ്റി­യ­തെന്നും ഇ­വര്‍ അ­ന്വേ­ഷ­ണ ഉ­ദ്യോഗ­സ്ഥ­രോ­ട് പ­റഞ്ഞു. ദു­ബൈ­യില്‍ ജോ­ലി തേ­ടി പോ­വു­ക­യാ­യി­രു­ന്നു പ­ല­രു­മെ­ന്ന് സി ഐ എ­സ് എ­ഫ് ഡ­പ്യൂ­ട്ടി ഇന്‍­സ്‌­പെ­ക്­റ്റര്‍ ജ­ന­റല്‍ ഉ­ദ­യന്‍ ബാ­നര്‍­ജി പ­റ­ഞ്ഞു.

ര­ണ്ടു­മ­ണി­ക്കാ­ണ് വി­മാ­ന­ക്ക­മ്പ­നി­ക­ളു­ടെ കോള്‍ സെന്ററു­ക­ളില്‍ ഫോണ്‍ വ­ന്നത്. എ­മി­ഗ്രേ­ഷന്‍ അ­ധി­കൃ­തര്‍­ക്ക് റാ­ക്ക­റ്റു­മാ­യി ബ­ന്ധ­മു­ള്ള­തി­നാല്‍ വ്യാ­ജ­വി­സ­യു­മാ­യി എ­ത്തി­യവ­രെ ദു­ബൈ­യി­ലേ­ക്ക് ക­ട­ക്കാന്‍ സ­ഹാ­യി­ക്കു­മെന്നും അ­ജ്ഞാ­തന്‍ വെ­ളി­പ്പെ­ടു­ത്തി­യ­തായി സി ഐ എ­സ് എ­ഫ് പ­റഞ്ഞു. പി­ടി­യി­ലാ­യവ­രെ ഇന്റ­ലി­ജന്‍­സ് ബ്യൂ­റോയും സി ഐ എ­സ് എ­ഫും ദല്‍­ഹി പോ­ലിസും സം­യു­ക്ത­മാ­യി ചോദ്യം ചെ­യ്­തു­വരിക­യാണ്. എ­ന്നാല്‍ വ്യാ­ജ വി­സ നല്‍കി­യ ഏ­ജന്റി­നു വേ­ണ്ടി­യു­ള്ള തി­ര­ച്ചില്‍ ആ­രം­ഭി­ച്ച­താ­യി അ­ധി­കൃ­തര്‍ അ­റി­യിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.