Categories

വ്യാ­ജ വീഡിയോ നിര്‍­മ്മി­ച്ച് ഭീ­ഷ­ണി­പ്പെ­ടു­ത്തു­ന്ന­താ­യി ശ്രീ ശ്രീ ര­വി­ശങ്കര്‍

ബാം­ഗ്ലൂര്‍: വ്യാ­ജ വീഡിയോ നിര്‍­മ്മി­ച്ച് ത­ന്നെ ബ്ലാ­ക്ക്‌­മെ­യില്‍ ചെ­യ്യാന്‍ ശ്ര­മി­ക്കു­ന്ന­തായി ആര്‍ട്ട് ഓ­ഫ് ലി­വി­ങ് ആ­ചാ­ര്യന്‍ ശ്രീ ശ്രീ ര­വി­ശ­ങ്കര്‍. ആര്‍ട്ട് ഓ­ഫ് ലി­വി­ങ് ഭൂ­മി ക­യ്യേ­റി­യെ­ന്ന ആ­രോപ­ണം ഉ­യര്‍­ന്ന് പി­റ്റേ ദി­വ­സ­മാ­ണ് പുതി­യ വി­വാ­ദം ഉ­ട­ലെ­ടു­ത്തത്. സം­ഭ­വ­ങ്ങ­ളില്‍ പ്ര­കോ­പി­ത­രാ­ക­രു­തെന്നും നിയ­മം ക­യ്യി­ലെ­ടു­ക്ക­രു­തെന്നും ര­വി­ശ­ങ്കര്‍ അ­നു­യാ­യി­ക­ളോ­ട് അ­ഭ്യര്‍­ഥി­ച്ചി­ട്ടു­ണ്ട്.

ദ­ളി­തു­ക­ളു­ടെയും പാ­വ­പ്പെ­ട്ട കര്‍­ഷ­ക­രു­ടെയും സ്ഥ­ലം ആര്‍ട്ട് ഓ­ഫ് ലി­വി­ങ് കൈ­വ­ശ­പ്പെ­ടു­ത്തു­ക­യാ­ണെ­ന്ന് മാ­ധ്യ­മ­പ്ര­വര്‍­ത്ത­കനാ­യ അ­ഗ്നി ശ്രീ­ധര്‍ നേര­ത്തെ ആ­രോ­പി­ച്ചി­രു­ന്നു. ‘ ഇ­ത്ത­ര­ത്തി­ലു­ള്ള തെറ്റാ­യ പ്ര­ചാ­ര­ണ­ങ്ങള്‍ വി­ല­പ്പോ­കില്ല. ശ്രീ­ധര്‍ കൃ­ത്രി­മ വീഡിയോ നിര്‍­മ്മി­ച്ച് ത­ന്നെ അ­വ­ഹേ­ളി­ക്കാ­നു­ള്ള ശ്ര­മം ന­ട­ത്തു­ക­യാ­ണ്. ഭൂ­മി പ്ര­ശ്‌­ന­ത്തില്‍ ത­ന്നെ സ­മ്മര്‍­ദ­ത്തി­ലാ­ക്കാ­നു­ള്ള ശ്ര­മ­മാ­ണി­ത്’- ര­വി­ശ­ങ്കര്‍ വ്യ­ക്ത­മാക്കി.

പാ­വ­പ്പെ­ട്ട­വര്‍­ക്ക് വേ­ണ്ടി കോ­ടിക്ക­ണ­ക്കി­ന് രൂ­പ ചെ­ല­വ­ഴി­ക്കു­ന്ന ആര്‍ട്ട് ഓ­ഫ് ലി­വി­ങ് പ്ര­സ്ഥാന­ത്തി­ന് ആ­രോടും അ­നീ­തി ചെ­യ്യാന്‍ ക­ഴി­യില്ല. ഇത്ത­രം കെ­ണി­ക­ളില്‍ തങ്ങ­ളെ കു­രു­ക്കാ­നാ­കി­ല്ലെന്നും അ­ദ്ദേ­ഹം വ്യ­ക്ത­മാ­ക്കി. വീഡിയോ കാ­ണി­ച്ച് ത­നി­ക്ക് 42 കോ­ടി ത­ര­ണ­മെ­ന്ന് ശ്രീ­ധര്‍ ആ­വ­ശ്യ­പ്പെ­ട്ട­താ­യി ആര്‍ട്ട് ഓ­ഫ് ലി­വി­ങ് വ­ക്താ­വ് വ്യ­ക്ത­മാ­ക്കി.

എ­ന്നാല്‍ ആ­രോപ­ണം ശ്രീ­ധര്‍ നി­ഷേ­ധി­ച്ചു. താന്‍ വീ­ഡി­യോ­യെ­ക്കു­റി­ച്ച് ആര്‍ട്ട് ഓ­ഫ് ലി­വി­ങു­മാ­യി സം­സാ­രി­ച്ചി­ട്ടി­ല്ലെ­ന്ന് അ­ദ്ദേ­ഹം പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.