എഡിറ്റര്‍
എഡിറ്റര്‍
വ്യാജ സൗദി പൗരത്വം രാജ്യത്തിന് ഭീഷണിയാണെന്ന് വിദഗ്ദ്ധര്‍
എഡിറ്റര്‍
Sunday 11th January 2015 4:21pm

saudi-01

ജിദ്ദ: വ്യാജ സൗദി പൗരത്വം രാജ്യത്തിന് ഭീഷണിയാണെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍. സൗദികള്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന നിതാഖത്ത് പദ്ധതിയിലെ പഴുതുകള്‍ ഉപയോഗിച്ചാണ് വ്യാജ പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കുന്നത്.

ഇത്തരത്തില്‍ വ്യാജ പൗരത്വം നേടുന്നവരുടെ എണ്ണം കൂടിവരിയയാണെന്ന മുന്നറിയിപ്പും വിദഗ്ദ്ധര്‍ നല്‍കുന്നുണ്ട്.  മക്ക ഡെയ്‌ലിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സൗദികള്‍ക്ക് ജോലിനല്‍കിയാല്‍ അവര്‍ ആവശ്യപ്പെടുന്ന ശമ്പളം നല്‍കേണ്ടിവരും എന്നുള്ളതും അങ്ങനെ നല്‍കാതിരുന്നാല്‍ തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് തക്കശിക്ഷ ലഭിക്കുമെന്നുള്ളതും കമ്പനികളെ നിതാഖത്ത് ഒഴിവാക്കുന്നതിന് പ്രേരിപ്പിക്കുന്നുണ്ട്.

ജോലി ചെയ്യുന്ന കമ്പനിയില്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതിനാലാണ് തൊഴിലാളികള്‍ വ്യാജ പൗരത്വത്തിനെ ആശ്രയിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ദ്ധനായ ഇഹ്‌സാന്‍ ബുഹുലൈഗ പറഞ്ഞു.

‘സൗദികള്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രാലയം തുടങ്ങിയ നിതാഖത്ത് പദ്ധതി കാരണം വ്യാജ സൗദി പൗരത്വം നേടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇത് രാജ്യത്തിന്റെ സാനമ്പത്തിക നിലയ്ക്ക് വലിയ ഭീഷണിയാണ്.’ അദ്ദേഹം പറഞ്ഞു.

Advertisement