എഡിറ്റര്‍
എഡിറ്റര്‍
എസ്.ബി.ഐ എ.ടി.എമ്മില്‍ വീണ്ടും 2000 ത്തിന്റെ വ്യാജന്‍; പരിശോധനക്കായി എത്തിയ പൊലീസിനും ലഭിച്ചത് വ്യാജനോട്ട് ; പണം മാറ്റിനല്‍കാനാവില്ലെന്ന് ബാങ്ക്
എഡിറ്റര്‍
Sunday 26th February 2017 10:10am

ന്യൂദല്‍ഹി: തലസ്ഥാനത്തെ എസ്.ബി.ഐ എ.ടി.എമ്മില്‍ നിന്നും ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ എന്നെഴുതിയ രണ്ടായിരം രൂപയുടെ വ്യാജ നോട്ട് ലഭിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ എസ്.ബി.ഐ എ.ടി.എമ്മില്‍ നിന്നും പിന്‍വലിച്ച തുകയില്‍ വ്യാജ നോട്ട് ഉള്‍പ്പെട്ടതായി വീണ്ടും പരാതി.

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ എസ്.ബി.ഐ എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിച്ച പുനീത് ഗുപ്ത എന്ന ആള്‍ക്കാണ് വ്യാജ നോട്ട് ലഭിച്ചിരിക്കുന്നത്. പതിനായിരം രൂപയായിരുന്നു ഇദ്ദേഹം എ.ടി.എമ്മില്‍ നിന്നും പിന്‍വലിച്ചത്. എന്നാല്‍ ലഭിച്ച രണ്ടായിരത്തിന്റെ അഞ്ചുനോട്ടുകളും സ്‌കാന്‍ഡ് കോപ്പി ആയിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്.

തുടര്‍ന്ന് എസ്.ബി.ഐ ബാങ്കുമായി സമീപിച്ചെങ്കിലും നോട്ട് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ബാങ്ക്. എന്നാല്‍ തുടര്‍ന്ന് ബാങ്കിന് പുറത്ത് ജനങ്ങള്‍ പ്രതിഷേധം നടത്തുകയും ചെയ്തു.

എ.ടി.എമ്മുകളില്‍ വ്യാജ നോട്ടുകള്‍ നിറയ്ക്കുന്നതില്‍ ബാങ്ക് ജീവനക്കാര്‍ക്കും പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു ജനങ്ങളുടെ പ്രതിഷേധം. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് വിഷയത്തില്‍ നടപടിയെടുക്കുമെന്നും ജനങ്ങളോട് പിരിഞ്ഞുപോകണമെന്നും ആവശ്യപ്പെടുകയായിരുന്നു. പുനീത് ഗുപ്ത ബാങ്കിനെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. പരിശോധനക്കായി എ.ടി.എമ്മില്‍ എത്തിയ പൊലീസിനും വ്യാജ നോട്ട് തന്നെയാണ് ലഭിച്ചത്.


Dont Miss കോടതിയില്‍ നടന്നത് ആള്‍മാറാട്ടം : പള്‍സര്‍ സുനിയ്ക്ക് കോട്ട് കൊടുത്ത് കോടതിയിലെത്തിച്ച വക്കീലിനെ അറസ്റ്റ് ചെയ്യണം: മന്ത്രി ജി. സുധാകരന്‍


കഴിഞ്ഞ ദിവസം ദല്‍ഹിയിലെ സംഘംവിഹാറിലുള്ള എസ്.ബി.ഐ എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിച്ച ഒരാള്‍ക്ക് വ്യാജ നോട്ടുകള്‍ ലഭിച്ചിരുന്നു.

നാല് വ്യാജ നോട്ടുകളായിരുന്നു ഇദ്ദേഹത്തിന് ലഭിച്ചത്. ഇതില്‍ രൂപയുടെ ചിഹ്നവും ആര്‍.ബി. ഐ ഗവര്‍ണറുടെ ഒപ്പുമില്ല. ഭാരതീയ റിസര്‍വ് ബാങ്ക് എന്നതിന് പകരം നോട്ടുകളില്‍ ഭാരതീയ മനോരഞ്ജന്‍ ബാങ്ക് എന്നാണ് അച്ചടിച്ചിട്ടുള്ളത്. റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ എന്നതിന് പകരമായി ചില്‍ഡ്രന്‍സ് ബാങ്ക് ഒഫ് ഇന്ത്യ എന്നായിരുന്നു അച്ചടിച്ചിട്ടുള്ളതാണ്. സീരിയല്‍ നമ്പറിന്റെ സ്ഥാനത്ത് 000000 ആണുള്ളത്.

Advertisement