കൊച്ചി: വ്യാജരേഖ ഉപയോഗിച്ച്് ജോലി തട്ടിപ്പ് നടത്തിയ സംഘത്തില്‍ ആറുപേര്‍ ഉണ്ടായിരുന്നതായി മുഖ്യസൂത്രധാരന്‍ അഭിലാഷ് പിള്ള വെളിപ്പെടുത്തി. പോലീസിന്റെ ചോദ്യംചെയ്യലിലാണ് അഭിലാഷ് ഇക്കാര്യം വ്യക്തമാക്കിയത്.

ജെ പി എന്ന ജനാര്‍ദ്ദനന്‍ പിള്ള, അഭിലാഷ്, ചന്ദ്രചൂഡന്‍, മധുപാല്‍, അജിത്, രവി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. നിയമനത്തിനായി വ്യാജരേഖകള്‍ തയ്യാറാക്കിയത്് സ്വന്തം ലാപ്‌ടോപ് ഉപയോദിച്ചാണെന്നും അഭിലാഷ് പിള്ള പറഞ്ഞു.

Subscribe Us:

ജെ പി് എന്ന ജനാര്‍ദ്ദനന്‍ പിള്ളയും അജിത്തും ചേര്‍ന്നാണ് ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തിയത്. ഇത്തരം രേഖകള്‍ തയ്യാറാക്കാനായി ജെ പി കല്‍പ്പറ്റയില്‍ താമസിച്ചിരുന്നുവെന്നും അഭിലാഷ് വെളിപ്പെടുത്തി. അതിനിടെ നിയമനതട്ടിപ്പില്‍ പണംനഷ്ടപ്പെട്ട എല്ലാവര്‍ക്കും പണം തിരികെ നല്‍കാന്‍ തയ്യാറാണെന്നും അഭിലാഷ് വ്യക്തമാക്കിയിട്ടുണ്ട്.