Categories

വ്യാജപാസ്‌പോര്‍ട്ട്: മോണിക്കാ ബേദിയുടെ ശിക്ഷ ശരിവച്ചു

ന്യൂദല്‍ഹി: വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ നടിയും അബുസലീമിന്റെ കൂട്ടുകാരിയുമായ മോണിക്കാ ബേദിയുടെ ശിക്ഷ സുപ്രീംകോടതി ശരിവച്ചു. പോര്‍ച്ചുഗലില്‍ ശിക്ഷലഭിച്ചതിനാല്‍ ഇന്ത്യയില്‍ വച്ച് വീണ്ടുംശിക്ഷ വിധിക്കരുതെന്ന ഹരജിയാണ് ബി സുദര്‍ശനും എസ് എസ് നിജ്ജാറുമടങ്ങിയ ബെഞ്ച് തള്ളിയത്.

്എന്‍ ഡി എ സര്‍ക്കാറിന്റെ കാലത്തായിരുന്നു അധോലോക നായകനായിരുന്ന അബുസലീമിനേയും മോണിക്കാ ബേദിയേയും പോര്‍ച്ചുഗലില്‍ നിന്നും ഇന്ത്യയിലെത്തിച്ചത്. ഇന്ത്യയില്‍ വെച്ച് വധശിക്ഷ നല്‍കില്ലെന്ന ധാരണയിലാണ് ഇരുവരേയും പോര്‍ച്ചുഗല്‍ ഇന്ത്യക്ക് കൈമാറിയത്. 1993ലെ മുംബൈ ബോംബുസ്‌ഫോടനക്കേസിലെ പ്രതിയാണ് അബുസലീം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.