എഡിറ്റര്‍
എഡിറ്റര്‍
ഫെയ്‌സ്ബുക്ക് വ്യാജന്മാര്‍ക്ക് ‘ഫെയ്ക് ഓഫിന്റെ’ ചികിത്സ
എഡിറ്റര്‍
Wednesday 29th January 2014 11:49pm

facebook3

ഫെയ്‌സ്ബുക്കില്‍ വര്‍ദ്ധിച്ചു വരുന്ന വ്യാജന്മാരെ പിടിക്കാന്‍ ‘ഫെയ്ക് ഓഫ്’ എന്ന പുതിയ ആപ്ലിക്കേഷന്‍ രംഗത്ത്.

ഇസ്രയേല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണ് ‘ഫെയ്ക് ഓഫിന്റെ’ സൃഷ്ടാക്കള്‍.

ഫെയ്‌സ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റുകള്‍ വരുമ്പോഴും നിലവില്‍ ഫ്രണ്ട് ലിസ്റ്റില്‍ ഉള്ളവരിലും ഫെയ്ക് ആയ പ്രൊഫൈലുകള്‍ കണ്ടെത്താന്‍ സഹായകമാണ് ഈ ആപ്ലിക്കേഷന്‍.

വ്യാജ അക്കൗണ്ടുകളില്‍ നിന്ന് അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ സ്‌കാന്‍ ചെയ്ത് അത് എവിടെ നിന്ന് എടുത്തതാണെന്ന് തിരിച്ചറിയാനുമെല്ലാം ‘ഫെയ്ക് ഓഫ്’ ഉപയോഗിക്കാം.

പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം 15,000 പ്രൊഫൈലുകളിലാണ് ‘ഫെയ്ക് ഓഫ്’ ഉപയോഗിക്കുക.

ഫെയ്‌സ്ബുക്കില്‍ വ്യജന്മാരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്ന വാര്‍ത്ത വന്നതിന് പിറകെയാണ് വ്യജന്മാരെ തുരത്താനുള്ള പുതിയ ആപഌക്കേഷന്‍ രംഗത്തു വന്നിരിക്കുന്ന വാര്‍ത്തയും വന്നിരിക്കുന്നത്.

135 കോടി അംഗങ്ങളുള്ള ഫെയ്‌സ്ബുക്കില്‍ 14.3 കോടി പ്രൊഫൈലുകളും ഫെയ്ക് ആണെന്നാണ് കണ്ടെത്തപ്പെട്ടിരിക്കുന്നത്.

Advertisement